മലപ്പുറം: ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന ശീര്‍ഷകത്തില്‍ ഡിസംബര്‍ 27,28,29 തിയ്യതികളില്‍ തൃശൂരില്‍ നടക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ ഭാഗമായി മലപ്പുറം സോണ്‍ കമ്മിറ്റി യൂണിറ്റ് കേന്ദ്രങ്ങളിലൂടെ സംഘടിപ്പിച്ച യുവ സ്പന്ദനം ശ്രദ്ധേയമായി. രാവിലെ 7 ന് പുല്ലാര ശുഹദാക്കളുടെ മഖാം സിയാറത്തോടെ ആരംഭിച്ച പരിപാടി പൂക്കോട്ടൂര്‍, മേല്‍മുറി, കൂട്ടിലങ്ങാടി, മക്കരപ്പറമ്പ്, കുറുവ, കോഡൂര്‍ ഈസ്റ്റ്, കോഡൂര്‍ വെസ്റ്റ്, മലപ്പുറം സര്‍ക്കിളുകളില്‍ പര്യടനം നടത്തി ഹാജിയാര്‍പള്ളിയില്‍ സമാപിച്ചു. യൂണിറ്റ് കേന്ദ്രങ്ങളില്‍ യാത്രക്ക് സ്വീകരണമൊരുക്കി.
എസ് വൈ എസ് ജില്ലാ സെക്രട്ടറി പി പി മുജീബ്‌റഹ്‌മാന്‍ വടക്കേമണ്ണ യുവ സ്പന്ദനം യാത്ര ഉദ്ഘാടനം ചെയ്തു. സോണ്‍ പ്രസിഡന്റ് സിദ്ധീഖ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം സോണ്‍ പ്രസിഡന്റ് പി സുബൈര്‍ കോഡൂര്‍, എസ് ജെ എം ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി, സോണ്‍ ജനറല്‍ സെക്രട്ടറി അഹ്‌മദലി കോഡൂര്‍, ഫിനാന്‍സ് സെക്രട്ടറി ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, യുവ സ്പന്ദനം കോര്‍ഡിനേറ്റര്‍ അബ്ബാസ് സഖാഫി കോഡൂര്‍, അന്‍വര്‍ അഹ്‌സനി പഴമള്ളൂര്‍, സൈനുദ്ധീന്‍ സഖാഫി ഹാജിയാര്‍പള്ളി, റിയാസ് സഖാഫി പൂക്കോട്ടൂര്‍, അബ്ദുന്നാസിര്‍ പടിഞ്ഞാറ്റുമുറി, സ്വലാഹുദ്ധീന്‍ കോഡൂര്‍, ഫഖ്‌റുദ്ധീന്‍ താണിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.