വേങ്ങര: ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക ആരോഗ്യ മേഖലയിലെ ആരോഗ്യ ഭേരി പ്രോജക്റ്റിൽ ഉൾപ്പെടുത്തി നടപ്പിലാക്കിവരുന്ന ക്യാൻസർ നിർണയ ക്യാമ്പ് വേങ്ങര സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ സഹായത്തോടുകൂടി സാമൂഹിക ആരോഗ്യ കേന്ദ്രം കോൺഫറൻസ് ഹാളിൽ വെച്ച് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണിൽ ബെൻസീറ ടീച്ചർ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
എടവണ്ണ ക്യാൻസർ സെന്റർ ടീമിന് കീഴിൽ സ്ഥനാർബുദ ക്യാൻസർ, വദനാർബുദ ക്യാൻസർ , ഗർഭാശയ ഗള ക്യാൻസർ, മറ്റ് ക്യാൻസർ എന്നീ വിഭാഗങ്ങളിലായിരുന്നു പരിശോധന. വേങ്ങര ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ 7 ഗ്രാമപഞ്ചായത്തുകളിൽ നിന്നായി സ്ക്രീൻ ചെയ്ത, നൂറോളം പേർ ഇതിൽ പങ്കെടുത്തു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പൊളിക്കൽ അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ വേങ്ങര സാമൂഹിക ആരോഗ്യം മെഡിക്കൽ ഓഫീസർ ഡോക്ടർ ദീപ ക്ലാസ്സ് നടത്തി. ഡോക്ടർ സുലോചന ജൈനക്കോളജിസ്റ്റ് ഗവൺമെന്റ് താലൂക്ക് ഹോസ്പിറ്റൽ മലപ്പുറം, ഡോക്ടർ ജമീല എടവണ്ണ ക്യാൻസർ സെന്റർ, വേഗത ബ്ലോക്ക് പഞ്ചായത്ത് ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി സഫിയ മലലേക്കാരൻ, അബ്ദുൽ അസീസ്, അബ്ദുൽ റഷീദ്, എന്നിവർ സംസാരിച്ചു. പരിപാടിക്ക് ഹെൽത്ത് സൂപ്പർവൈസർ ഹരിദാസ് സ്വാഗതവും നിയാസ് ബാബു സി എച്ച് പബ്ലിക് റിലേഷൻ ഓഫീസർ നന്ദിയും പറഞ്ഞു.