വേങ്ങര: വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ ഇന്ദിരാജി ഭവൻ പരിസരത്തുനിന്ന് വേങ്ങര ബസ് സ്റ്റാൻഡിലേക്ക് പ്രതിഷേധ പന്തം കൊളുത്തി പ്രകടനം നടത്തി. പിന്നീട് ചേർന്ന പൊതുയോഗത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി വി. ടി. മൊയ്തീൻ സ്വാഗതം പറഞ്ഞു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഡിസിസി മെമ്പർ എ കെ എ നസീർ,ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ സി ടി മൊയ്തീൻ അഡ്വക്കറ്റ് അനീസ് കെപി അഡ്വക്കേറ്റ് ഹമീദ്, ടി വി രാജഗോപാൽ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ ടി കെ മൂസ കുട്ടി, പി കെ കുഞ്ഞിൻഹാജി, ടി കെ പൂചിയാപ്പു, ദളിത്കോൺഗ്രസ് ജില്ലാ സെക്രട്ടറി സോമൻ ഗാന്ധികുന്ന്, പ്രവാസി കോൺഗ്രസ് നേതാക്കളായ ചന്ദ്രമോഹൻ,നൗഷാദ് കൂരിയാട് തുടങ്ങിയവർ സംസാരിച്ചു.
മണ്ഡലം കോൺഗ്രസ് സെക്രട്ടറിമാരായ എ കെ നാസർ, കാട്ടി കുഞ്ഞവുറു, ഇ പി അബ്ദുറസാഖ്, കല്ലൻ മൂസ, കെ ഗംഗാധരൻ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ സുധീഷ് പാണ്ടികശാല, അൻവർ മാട്ടി ൽ വീട്ടിൽ സുബൈർ ഹാജി തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.