വേങ്ങര: വേങ്ങര പഞ്ചായത്തിലെ 12, 19 വാർഡുകളിലൂടെ കടന്ന് പോകുന്ന കുറുക പാടം അരീക്കത്തോട് കനാൽ മലപ്പുറം നഗര സഞ്ചയം പദ്ധതി പ്രകാരം നവീകരിച്ചതിന്റെയും, പന്ത്രണ്ടാം വാർഡിലെ മനാട്ടിപ്പറമ്പ് പി കെ ടി എം റോഡിന്റെയും ഉദ്ഘാടനം പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി സാഹിബ് നിർവഹിച്ചു.
വേങ്ങര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ടി പി എം ബഷീർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അസീസ് പറങ്ങോടത്ത്, പന്ത്രണ്ടാം വാർഡ് മെമ്പർ നജ്മുന്നിസ മുഹമ്മദ് സാദിഖ്, പത്തൊമ്പതാം വാർഡ് മെമ്പർ നുസ്റത്ത് അമ്പാടൻ, മുസ്തഫ മങ്കട, പറമ്പിൽ ഖാദർ, ടി വി മുഹമ്മദ് ഇഖ്ബാൽ, ടി വി അഹമ്മദ്, ജംഷീർ കെ കെ, ലത്തീഫ് ഹാജി, സിറാജ്, ജാബിർ ടി വി, അഷ്റഫ് കെ ടി, മുഹമ്മദ് സാദിഖ് കോടിയാട്ട് , അനീസ് ടി വി, മുസ്തഫ കെ കെ, സലാം പി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.