പുതു തലമുറയെലഹരിമുക്തമാക്കാൻകർമരംഗത്തിറങ്ങിമഹല്ല് കമ്മറ്റി

കുറ്റൂർ: പുതിയ തലമുറയെ ലഹരിയുടെ ദൂശ്യ വശങ്ങളെ കുറിച്ച് ബോധവൽകരണം നടത്താനും ഓരോ രക്ഷിതാവും തന്റെ മക്കളുടെ സുരക്ഷ മുൻനിർത്തി ജാഗ്രത പുലർത്തണമെന്നും
നാട്ടിൽ ലഹരി മാഫിയയുടെ ഉറവിടം കണ്ടെത്തി നിയമപാലകരെ അറിയിക്കണമെന്നും ആഹ്വാനം ചെയ്തു. കൂറ്റൂർ കുഴിച്ചിന മഹല്ല് കമ്മറ്റി മബഹുൽ ഹുദാ ഹെയർ സെക്കൻററി മദ്രസ ഹാളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസിലാണ് ഈ തീരുമാനമെടുത്തത്.
മഹല്ല് ഖത്തീബ് അബ്ദുൽ ലത്തീഫ് ബാഖവി ക്ലാസ് ഉദ്ഘാടനം ചെയ്തു. വേങ്ങര പോലീസ് എസ് എച്ച് ഒ സുരേഷ് മുഖ്യപ്രഭാഷണം നടത്തി.
റേഞ്ച്മെൻറർ ബഷീർ നിസാമി വിഷയാവതരണം നടത്തി.
സദർ മുഅല്ലിം രക്ഷിതാക്കൾക്കുള്ള നിർദ്ദേശങ്ങൾ നൽകി.വേങ്ങര ലൈവ്. മഹല്ല് പ്രസിഡന്റ്
ഇ കെ.ഇബ്രാഹിം കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ സിക്രട്ടറി നൗഫൽ കുനിയിൽ സ്വാഗതവും ബഷീർ കെ. നന്ദിയും പറഞ്ഞു.

റിപ്പോർട്ട്
മുഹമ്മത് കുഞ്ഞി
പറങ്ങോടത്ത്
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}