കണ്ണമംഗലം: വയനാട് പ്രളയ ബാധിത സമയത്ത് സ്വജീവൻ പണയം വെച്ച് സേവനം ചെയ്ത് ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയ പ്രസ്ഥാനമായിരുന്നു വൈറ്റ് ഗാർഡ് എന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. ദുരന്ത മുഖത്ത് ഇവരുടെ പ്രവർത്തനം ഏറെ അഭിമാനവും സന്തോഷവും ഉണ്ടാക്കി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജിദ്ദ കണ്ണമംഗലം കെഎംസിസി സംഘടിപ്പിച്ച സ്നേഹാദരം എന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎംസിസി ജിദ്ദ ജനറൽ സെക്രട്ടറി പുള്ളാട്ട് സിദ്ധീഖ് അധ്യക്ഷത വഹിച്ചു.
വയനാട് ചൂരൽമല മുണ്ടക്കൈ എന്ന സ്ഥലങ്ങളിൽ പ്രളയബാധിത സമയത്ത് സേവനം ചെയ്ത വളണ്ടിയർമാർക്കുള്ള ഉപഹാരവും തങ്ങൾ വിതരണം ചെയ്തു.
മുസ്ലിംലീഗിന്റെ പോഷക ഘടകമായി രൂപംകൊണ്ട വേൾഡ് കെഎംസിസിയിലെക്ക് എക്സിക്യൂട്ടീവ് അംഗമായി തെരെഞ്ഞെടുത്ത ഉസ്ബെക്കിസ്ഥാൻ കെഎംസിസി പ്രസിഡൻറ് പി പി ലത്തീഫിനെ കമ്മിറ്റി ആദരിച്ചു. ലത്തീഫിനുള്ള ഉപഹാരം മുനവ്വറലി ശിഹാബ് തങ്ങൾ കൈമാറി.
വിവിധ കോളേജുകളിൽ യൂണിയൻ ഭാരവാഹി കളായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെയും പരിപാടിയിൽ അനുമോദിച്ചു. വേങ്ങര മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ആവയിൽ സുലൈമാൻ, കണ്ണമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് പൂക്കു ത്ത് മുജീബ്, ജനറൽ സെക്രട്ടറി ഇ കെ മുഹമ്മദ് കുട്ടി, ട്രഷറർ അരീക്കൻ കുഞ്ഞുട്ടി ഹാജി, പുളിക്കൽ അബൂബക്കർ മാസ്റ്റർ,മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പുള്ളാട്ട് ഷംസു, മണ്ഡലം എം എസ് എഫ് പ്രസിഡൻറ് എൻ കെ നിഷാദ്, കണ്ണമംഗലം യൂത്ത് ലീഗ് പ്രസിഡൻറ് ഇൻ ചാർജ് അരീക്കൻ ഷുക്കൂർ, ദുബായ് കെഎംസിസി വേങ്ങര മണ്ഡലം പ്രസിഡൻറ് ആവയിൽ അസീസ് ഹാജി,ജിസാൻ കെഎംസിസി വൈസ് ചെയർമാൻ കൂനിരി മുഹമ്മദ് കുട്ടി, നെടുമ്പള്ളി സൈദു, ഇ എം സമദ് ക്ലിനക്കോട്, യുകെ ഇബ്രാഹിം, എഴുത്തുകാരൻ കെ എം ഷാഫി, റഷീദ് പൂച്ചാലമാട്,നജീബ് കെ കെ, ദലിത് ലീഗ് സെക്രട്ടറി ശങ്കരൻ ചാലിൽ, വേങ്ങര മണ്ഡലം വളണ്ടിയർ ക്യാപ്റ്റൻ അദ്നാൻ പുളിക്കൽ, എ പി സുധീഷ് തുടങ്ങിയവർ സംസാരിച്ചു. സമദ് ചോലക്കൽ സ്വാഗതവും യു എൻ മജീദ് നന്ദിയും പറഞ്ഞു.