കണ്ണമംഗലം: സമസ്ത കേരള സുന്നി യുവജന സംഘം പ്ലാറ്റിനം ജൂബിലി സമാപനം കേരള യുവജന സമ്മേളനം ഡിസംബർ 27, 28, 29 തൃശ്ശൂരിലെ ആമ്പല്ലൂരിൽ നടക്കും.
സമ്മേളനത്തിന്റെ ഉപഹാരമായി എസ് വൈ എസ് അച്ഛനമ്പലം യൂണിറ്റ് കമ്മിറ്റി അച്ഛനമ്പലത്തെ തോട്ടുങ്ങലിൽ നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം എസ് വൈ എസ് വേങ്ങര സോൺ പ്രസിഡന്റ് കെ പി യൂസഫ് സഖാഫി കുറ്റാളൂർ നാടിന് സമർപ്പിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സർക്കിൾ പ്രസിഡണ്ട് പി എ കുഞ്ഞിതു ഹാജി, എസ് വൈ എസ് സർക്കിൾ പ്രസിഡണ്ട് അബ്ദുല്ല സഖാഫി സർക്കിൾ ഫിനാൻസ് സെക്രട്ടറി ഷമീർ ഫാളിലി, അബ്ദുൽ മജീദ് മുസ്ലിയാർ, പി എ മൊയ്തീൻ ഹാജിപ്രസംഗിച്ചു. അസീസ് പുള്ളാട്ട്, യൂസുഫ് പനക്കത്ത്, ശബീറലി ടി എന്നിവർ സംബന്ധിച്ചു.