എ.ആർ.നഗർ: പുകയൂർ ഗവൺമെന്റ് എൽ.പി സ്കൂൾ വിദ്യാർത്ഥികൾ ക്രിസ്തുമസ് ആഘോഷിച്ചു. പ്രധാന അധ്യാപിക പി.ഷീജ പരിപാടി ഉദ്ഘാടനം ചെയ്തു. കേക്ക് മുറിച്ചും ചങ്ങാതിമാർക്ക് ആശംസാ കാർഡുകൾ കൈമാറിയും സാന്താക്ലോസിനൊപ്പം ആടിയും പാടിയും ആഘോഷം വർണ്ണാഭമായി.
അധ്യാപകരായ ഇ.രാധിക, കെ.റജില, സി.ശാരി, കെ.രജിത, ടി.ഇന്ദുലേഖ, പി.വി ത്വയ്യിബ, എം.നാഫിയ, കെ.സരിത, ഖൈറുന്നിസ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.