ഹോമിയോ മെഡിക്കൽ ക്യാമ്പ്

കണ്ണമംഗലം: സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി സംസ്ഥാന ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെയും പട്ടികജാതി പട്ടികവർഗ്ഗ വകുപ്പിന്റെയും സഹകരണത്തോടെ കണ്ണമംഗലം ഗവ.ഹോമിയോ ഡിസ്പെൻസറിയും വേങ്ങര ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസയുടെ അധ്യക്ഷതയിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. 

ക്യാമ്പിന്റെ ഭാഗമായി സൗജന്യ രക്തസമ്മർദ്ദ പ്രമേഹ രോഗനിർണയ പരിശോധനകളും ബോധവൽക്കരണ ക്ലാസും നടന്നു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ, കണ്ണമംഗലം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റൈഹാനത്ത് തയ്യിൽ, സരോജിനി, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർമാരായ രജിത് കുമാർ, ഗിരീഷ് തുടങ്ങിയവർ പ്രസംഗിച്ചു. ഡോ.ഷബാന സി എച്ച് പദ്ധതി വിശദീകരണം നടത്തി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ അബൂബക്കർ സിദ്ദീഖ് സ്വാഗതവും വാർഡ് മെമ്പർ നുസൈബ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}