വേങ്ങര: എ.കെ. മാൻഷൻ ഓഡിറ്റോറിയത്തിൽ നടന്ന വേങ്ങര മെക് സെവൻ ഹെൽത്ത് ക്ലബ്ബ് റിപ്പബ്ലിക് ദിനാഘോഷം പറപ്പൂർ ഗ്രാമപഞ്ചായത്ത് അംഗം ഐക്കാടൻ വേലായുധൻ ഉദ്ഘാടനം ചെയ്തു. പറങ്ങോടത്ത് മജീദ് മാസ്റ്റർ റിപ്പബ്ലിക് ദിന സന്ദേശം നൽകി.
മുസ്തഫ തോട്ടശ്ശേരി, ഇ.കെ.സുബൈർ മാസ്റ്റർ, ഫക്രുദീൻ കൊട്ടേക്കാട്ട്, വി.എസ്. ബഷീർ മാസ്റ്റർ, മൂഴിക്കൽ അലവിക്കുട്ടി, എ. കെ. സിദ്ദീഖ്, ഷാഹുൽ ഹമീദ്, റസാക്ക് പുല്ലമ്പലവൻ എന്നിവർ പ്രസംഗിച്ചു.