മൂന്നാമത് മാട്ടറ കുടുംബ സംഗമം പ്രൗഢമായി

എ.ആർ നഗർ: മലബാറിലെ പ്രമുഖ കുടുംബമായ മാട്ടറ കുടുബത്തിൻ്റെ മൂന്നാമത് കുടുംബ സംഗമം കുന്നുംപുറം ജസീറ ഓഡിറ്റോറിയത്തിൽ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലികുട്ടി എം എൽ എ ഉദ്ഘാടനം ചെയ്തു. മാട്ടറ കമ്മുണ്ണി ഹാജി അധ്യക്ഷനായി, ലഭ്യമായ വിവരമനുസരിച്ച് നാനൂറ് വർഷം പഴക്കമുള്ള പ്രമുഖ  കുടുംബമാണ് മാട്ടറ കുടുംബം, സംഗമത്തിൽ യുവജന സമ്മോളനം വനിതാ സമ്മോളനം തുടങ്ങി വിവിധ  സെക്ഷനുകളിലായി അയ്യായിരത്തിലദികം പേർ സംഗമത്തിൽ സംബന്ധിച്ചു. സംഗമത്തിൽ മുതിർന്ന കാരണവന്മാരേയും, പ്രതിഭാധനരായ  വിദ്യാർത്ഥികളെയും  ആദരിച്ചു.വിവിധ കലാപരിപാടികളും, മോട്ടിവേഷൻ ക്ലാസും അരങ്ങേറി, കൂടുമ്പോൾ ഇമ്പമുള്ളത് എന്ന പ്രയോഗത്തെ അന്വർത്ഥമാക്കുന്ന അനർഗ്ഗ നിമിഷങ്ങൾ സമ്മാനിച്ച ഒരു ദിവസമായിരുന്നു മാട്ടറ കുടുംബ സംഗമമെന്ന് മറ്റു ജില്ലയിൽ നിന്നും പങ്കെടുത്ത കുടുംബാംഗങ്ങൾ അപിപ്രായപ്പെട്ടു. വിഷൻ 2027 പ്രഖ്യാപനം മാട്ടറ ഷൗക്കത്ത് നടത്തി, വിഷൻ 2027 നോടനുബന്ധിച്ച് കരിയർ ഗൈഡൻസ് മീറ്റ്, മെഡിക്കൽ ക്യാമ്പ്, പഠന ക്ലാസുകൾ, കുട്ടികളെ ഉൾപ്പെടുത്തി കളിച്ചങ്ങാടം തുടങ്ങിയ വിവിധ  പരിപാടികൾ വിവിധ പ്രദേശങ്ങളിൽ  സംഘടിപ്പിക്കും,സുബൈർ അൻവരി പ്രാർത്ഥന നടത്തി, പി പി മുഹമ്മദാലി ഹാജി,ടി കെ മൊയ്ദീൻകുട്ടി മാസ്റ്റർ, ഖാദർ ഫൈസി, റഷീദ് കൊണ്ടാണത്ത്, അസീസ് എപി, ബഷീർ മാട്ടറ ചെർപ്പുളശ്ശേരി, മുഹമ്മ് മാട്ടറ മഞ്ചേരി, അശ്റഫ് ഫൈസി വയനാട്, ലൈല പുല്ലൂണി ,സക്കീർ ഹാജി,സഫ് വാൻ കാളികാവ്, ആലസ്സൻകുട്ടി കക്കാടംപുറം,മുഹമ്മദ് കുട്ടി,എന്നിവർ സംസാരിച്ചു. സൈതു ഹാജി മാട്ടറ, അബ്ബാസ് മാട്ടറ, മുഹമ്മദ് കുട്ടി മാട്ടറ,,കുഞ്ഞാലൻ കുട്ടി മാട്ടറ,ഷംസു മാട്ടറ, സലീം മാട്ടറ,മുജീബ് മാട്ടറ, മൊയ്ദീൻ കുട്ടി മാട്ടറ, ഷറഫലി മാട്ടറ, ജാഫർ മാട്ടറ,ഫവാസ് മാട്ടറ, അലി ഹസ്സൻ മാട്ടറ, എന്നിവർ നേതൃത്വം നൽകി, മാട്ടറ മൂസ ഹാജി സ്വാഗതവും മാട്ടറ ഹംസ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}