വേങ്ങര: കേരള നെദുവത്തുൽ മുജാഹിദീൻ വേങ്ങര മണ്ഡലം സെക്രട്ടറിയായിരുന്ന പി കെ മുഹമ്മദ്നസീം മലപ്പുറംവെസ്റ്റ് ജില്ല സെക്രട്ടറി ആയതിനാൽ ഒഴിവുവന്ന വേങ്ങര മണ്ഡലം കമ്മിറ്റി സെക്രട്ടറിയായി ഇകെ മൊയ്തീൻകുട്ടി മാസ്റ്ററെ ഐക്യകണ്ഠേനെ തെരഞ്ഞെടുത്തു.
വേങ്ങര മനാറുൽഹുദാ അറബി കോളേജ് ക്യാമ്പസിൽ നടന്ന പ്രവർത്തകസമിതി യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ടി കെ മുഹമ്മദ് മൗലവി അധ്യക്ഷതവഹിച്ചു. സെക്രട്ടറി പി കെ മുഹമ്മദ് നസീം റിപ്പോർട്ടുകളും വരവു ചിലവ് കണക്കുകളും അവതരിപ്പിച്ചു. പുതിയ സെക്രട്ടറിയെ അനുമോദിച്ചുകൊണ്ട് ടി കെ മുഹമ്മദ് മൗലവി, അബ്ദുൽ ഖാദർഖാസിമി, പി മുജീബ് റഹ്മാൻ, നാസർ കുന്നുംപുറം പി എ ഇസ്മായിൽ മാസ്റ്റർ, കെ ഹാറൂൺറഷീദ്, കെ അബ്ബാസലി, സി ടി ഹംസ എന്നിവർ പ്രസംഗിച്ചു. പുതിയ സെക്രട്ടറി പി കെ മൊയ്തീൻകുട്ടി മാസ്റ്റർ അനുമോദനങ്ങൾക്ക് മറുപടി പറഞ്ഞ് പ്രസംഗിച്ചു . പി കെ നസീം സ്വാഗതവും, കെ ഹാറൂൺ നന്ദിയും പറഞ്ഞു.