വേങ്ങര: ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗുണഭോക്താക്കൾക്ക് മുട്ടക്കോഴി വിതരണം നടത്തി. വിതരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഗാന്ധിക്കുന്നിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു.
വൈസ് പ്രസിഡൻറ് ടി കെ കുഞ്ഞിമുഹമ്മദ് (പൂച്യാപ്പു) അധ്യക്ഷത വഹിച്ചു. വെറ്ററിനറി സർജൻ ഡോ. സനൂദ് മുഹമ്മദ്, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ തരുൺ, പ്രദേശവാസികൾ തുടങ്ങിയവർ സന്നിഹിതരായി. വരും ദിവസങ്ങളിൽ എല്ലാ വാർഡുകളിലും മുട്ടക്കോഴി വിതരണം പൂർത്തിയാക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.