താജല്‍ ഉലമ ടവര്‍ ഉദ്ഘാടന സമ്മേളനം മെയ് 1, 2 തിയ്യതികളിൽ

കോട്ടക്കല്‍: എസ്.വൈ.എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെയും മുസ് ലിം കൈരളിയുടെ അജയ്യ നേതൃത്വമായിരുന്ന മര്‍ഹൂം താജുല്‍ ഉലമ സയ്യിദ് അബ്ദുറഹിമാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങളുടെയും സ്മാരകമായി എടരിക്കോട് നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന താജുല്‍ ഉലമാ ടവറിന്റെ ഉദ്ഘാടനം 2025 മെയ് 1, 2 തിയ്യതികളില്‍ നടക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് റഈസുല്‍ ഉലമ ഇ. സുലൈമാന്‍ മുസ്ലിയാര്‍ പ്രഖ്യാപിച്ചു. ഇന്നലെ വൈകുന്നേരം 3 മണിക്ക് കോട്ടക്കല്‍ തര്‍ത്തീല്‍ സെന്‍ട്രല്‍ സ്‌കൂളില്‍ വെച്ച് നടന്ന പ്രഖ്യാപന സമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്. സയ്യിദ് ശറഫുദ്ധീന്‍ ജമലുലൈലി പ്രാര്‍ത്ഥന നിര്‍വഹിച്ചു.  സമസ്ത സെക്രട്ടറി മുഹ് യിസ്സുന്ന: പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ അധ്യക്ഷനായിരുന്നു. വടശ്ശേരി ഹസ്സന്‍ മുസ് ലിയാര്‍ മുഖ്യ പ്രഭാഷണവും അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ പദ്ധതി അവതരണവും നടത്തി. 

സയ്യിദ് സലാഹുദ്ദീന്‍ ബുഖാരി, അബു ഹനീഫല്‍ ഫൈസി തെന്നല, സയ്യിദ് ജലാലുദ്ധീന്‍ ജീലാനി വൈലത്തൂര്‍, വി.പി.എം ബശീര്‍ പറവന്നൂര്‍, പറവൂര്‍ കുഞ്ഞിമുഹമ്മദ് സഖാഫി, അബ്ദുല്‍ മജീദ് അഹ്‌സനി ചെങ്ങാനി, ജാഫര്‍ ഇര്‍ഫാനി സംസാരിച്ചു.

മുഹമ്മദലി മുസ് ലിയാര്‍ പൂക്കോട്ടൂര്‍, അബ്ദുല്‍ കരീം ഹാജി കാലടി, മുഹമ്മദലി സഖാഫി കൊളപ്പുറം തുടങ്ങിയവര്‍ സംബന്ധിച്ചു. 
സമസ്ത, കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്, എസ്.ജെ.എം, എസ്.എം.എ, ഐ.സി.എഫ്, ആര്‍.എസ്.സി ജില്ലാ നേതാക്കള്‍ സംബന്ധിച്ചു. 
മസ്ജിദ്, സമസ്ത, കേരള മുസ് ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്, എസ്.ജെ.എം, എസ്.എം.എ, ഐ.പി.എഫ് എന്നീ സംഘടനകളുടെ ജില്ല ആസ്ഥാനം, സാന്ത്വന കേന്ദ്രം, മെഡിക്കല്‍ സെന്റര്‍, സ്റ്റുഡന്‍സ് ഹോസ്റ്റല്‍, എജുക്കേഷണല്‍ ഹബ്ബ്, ഗൈഡന്‍സ് & കോച്ചിംഗ് സെന്റര്‍, ലൈബ്രറി, റിസര്‍ച്ച് സെന്റര്‍, കണ്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങി വിപുലമായ സംവിധാനങ്ങളോടെയാണ് ടവര്‍ സജ്ജമാകുന്നത്. 
സമസ്ത ജില്ല മുശാവറ, കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് ജില്ല, സോണ്‍, ഡിവിഷന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, സര്‍ക്കിള്‍, സെക്ടര്‍ ഭാരവാഹികള്‍, യൂണിറ്റില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകരാണ് ഇന്നലെ തര്‍ത്തീല്‍ സ്‌കൂളില്‍ വെച്ച് നടന്ന പ്രഖ്യാപന സമ്മേളനത്തില്‍ പ്രതിനിധികളായി സംബന്ധിച്ചത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}