വേങ്ങര: സുന്നി മാനേജ്‌മെന്റ് അസ്സോസിയേഷൻ വേങ്ങര സോൺ മുഷാറക്ക വേങ്ങര അൽ ഇഹ്‌സാൻ ഇംഗ്ലീഷ് സ്കൂളിൽ വെച്ചു നടന്നു
കേരള മുസ്ലിം ജമാഅത്ത് വേങ്ങര മേഖല പ്രസിഡന്റ് ടി ടി അഹമ്മദ് കുട്ടി സഖാഫി ഉദ്ഘാടനം ചെയ്‌തു. മദ്റസ മാനേജിം ഗ് കമ്മിറ്റിയും അധ്യാപകരും തമ്മിലുള്ള ബന്ധവും സഹക രണവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
എസ് എം എ മേഖല പ്രസിഡന്റ് അബ്ദുൽ ഖാദിർ അഹ്‌സനി അധ്യക്ഷത വഹിച്ചു.
ബഷീർസഖാഫിവിളയിൽ
വിഷയാവതരണം നടത്തി.
എസ് എം എ സോൺ ഉപാധ്യക്ഷൻ കെ കെ സ് തങ്ങൾ എടരിയിൽ പ്രാർഥനക്ക് നേതൃത്വം നൽകി. വേങ്ങര സോണിൽ നിന്നുംസുന്നീ വിദ്യാഭ്യാസ ബോർഡ് ഇഹ്ത്തിറാം അവാർഡ് ജേതാക്കളെ പരിപാടിയിൽ ആദരിച്ചു. മൊയ്‌ദീൻ മാസ്റ്റർ കണ്ണമംഗലം, എം എ അബ്ദുൽ അസീസ്, ടി കു കുഞ്ഞാലസ്സൻ ഹാജി എന്നിവർ സംസാരിച്ചു. പി എ മജീദ് സ്വാഗതവും പി ജഹ്ഫർ സഖാഫി നന്ദിയും പറഞ്ഞു.