Fiestal 2k25 ജി.എം.എൽ.പി സ്കൂൾ നെല്ലിപ്പറമ്പ് വാർഷികാഘോഷം സമാപിച്ചു

ഊരകം: ഊരകം ഗ്രാമ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന പ്രാഥമിക വിദ്യാലയങ്ങളിൽ ഒന്നായ നെല്ലിപ്പറമ്പ് ജി.എം.എൽ.പി സ്കൂൾ ഊരകം കീഴ്മുറിയിലെ തൊണ്ണൂറ്റി എട്ടാം വാർഷികാഘോഷം Festia'2k25 എന്ന പേരിൽ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ചു.
      
വാർഷികാഘോഷത്തിന്റെ സമാപന പൊതുസമ്മേളനം ഊരകം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ മൈമൂനത്തിന്റെ അധ്യക്ഷതയിൽ ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.
      
കോഴിക്കോട് സർവ്വകലാശാല കലോത്സവ വിജയിയും മനോരമ ടി.വി കിടിലൻ ഷോ ഫെയിമുമായ അഫ്ന വേങ്ങര വിശിഷ്ട അതിഥിയായിരുന്നു.
     
ഹെഡ്മാസ്റ്റർ സി.അബ്ദുൽ റഷീദ് സ്വാഗതവും എസ്.ആർ.ജി കൺവീനർ അബ്ദുറഷീദ് വി. വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു.
        
പി.ടി.എ പ്രസിഡൻ്റ് ശിഹാബ്, എസ്.എം.സി ചെയർമാൻ ഉമർഹാജി, വി.കെ മമ്മദു ഹാജി, പ്രമോദ് മണ്ണിൽ,സകരിയ്യ മാസ്റ്റർ, ഖൈറുന്നീസ ടീച്ചർ, ഷൗക്കത്ത് മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു.

അബ്ദുറഹിമാൻ മാസ്റ്റർ,സംഗീത ടീച്ചർ, രജിത്ര ടീച്ചർ, നഷീദ ടീച്ചർ, റസിയ ടീച്ചർ, ഹുസ്ന ടീച്ചർ, സുമയ്യ ടീച്ചർ, ജിഷ ടീച്ചർ, അസ്മ ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}