ഊരകം: കേന്ദ്ര-കേരള സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരെ ഊരകം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം കോട്ടുമലയിൽ ഡി സി സി ജനറൽ സെക്രട്ടറി പി ഇഫ്തികാറുദ്ദീൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡൻറ് എം.കെ മാനു അധ്യക്ഷതവഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെ.എ അറഫാത്ത് മുഖ്യ പ്രഭാഷണവും നടത്തി.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാസർ പറപ്പൂർ, അഡ്വ കെ.പി ഗിരീഷ് കുമാർ, രമേഷ് നാരായണൻ, എം കെ ഷറഫുദ്ദീൻ, കോണിയത്ത് അബ്ദു, എം.കെ അബ്ദുൽ ഗഫൂർ, ഉമ്മർഹാജി, മണ്ണിൽ ഭാസ്ക്കരൻ, കെ.കെ മുഹമ്മദ് റാഫി, മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു.
കെ.കെ അബൂബക്കർ മാസ്റ്റർ സ്വാഗതവും മലയിൽ വേലായുധൻ നന്ദിയും പറഞ്ഞു.