തേഞ്ഞിപ്പലം: എളമ്പുലാശ്ശേരി എ.എൽപി സ്കൂളിന്റെ കൈത്താങ്ങ് പദ്ധതിയുടെ കീഴിൽ പുഞ്ചിരി നിറയട്ടെ എന്ന മുദ്രാവാക്യത്തിൽ സംഘടിപ്പിച്ച കാരുണ്യ ക്യാമ്പയിൻ സമാപിച്ചു. ഡിസംബർ മൂന്ന് ലോക ഭിന്നശേഷി ദിനത്തിൽ തുടങ്ങിയ കാരുണ്യ ക്യാമ്പയിൻ ഫെബ്രുവരി രണ്ട് ലോക തണ്ണീർത്തട ദിനത്തിൽ അവസാനിപ്പിച്ചു കൊണ്ടാണ് രണ്ടുമാസം പൂർത്തിയാക്കിയത്.
ഭൂമിക്കും മനുഷ്യർക്കും ഇതര ജീവികൾക്കും ഗുണകരമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക, കുട്ടികളിൽ ചെറുപ്പത്തിൽ തന്നെ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ പ്രോത്സാഹനം നൽകുക എന്നതാണ് കാരുണ്യ ക്യാമ്പയിൻ ലക്ഷ്യം വെച്ചത്. ക്യാമ്പയിന്റെ ഭാഗമായി
കുട്ടികളുടെ കാരുണ്യ യാത്ര, ഭിന്നശേഷി കുടുംബങ്ങൾക്ക് സൗജന്യ ഉല്ലാസ യാത്ര,
അനാഥകൾക്കും ഭിന്നശേഷി കുട്ടികൾക്കും ചെരുപ്പുകൾ, കളിപ്പാട്ടങ്ങൾ, എൽ ഇ ഡി ബൾബുകൾ, മധുര പലഹാരങ്ങൾ, സൈക്കിളുകൾ നൽകൽ, ക്രിസ്തുമസ് സ്നേഹ സംഗമം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി കൈമാറൽ, മുത്തശ്ശിമാരെയും ജീവകാരുണ്യ പ്രവർത്തകരെയും ആദരിക്കൽ, പറവകൾക്ക് ദാഹജലം, കാരുണ്യ കവർ,കാരുണ്യ കത്ത്, കാരുണ്യ സ്പർശം കാരുണ്യ അവാർഡ്, ഡ്രസ്സ് ബാങ്ക്, കാരുണ്യ ഡയറി, കരൾ രോഗിക്ക് ചികിത്സ സഹായം, പാലിയേറ്റീവ്
കെയറുകൾക്ക് ഉപകരണങ്ങളും സാമ്പത്തിക സഹായവും നൽകൽ, അമ്മ അറിയാൻ മോട്ടിവേഷൻ ക്ലാസ്, അഗതിമന്ദിരങ്ങൾ സന്ദർശിക്കൽ, ഒരു ദിനം ഒരു കാരുണ്യ പ്രവർത്തനം, കാരുണ്യ വിരുന്ന്, കുട്ടികൾക്ക് വീടുകളിൽ വളർത്താൻ ആടിന് നൽകൽ, പ്ലാസ്റ്റിക് ബോധവൽക്കരണ പരിപാടികൾ, ജലസ്രോതസ്സുകൾ ശുചീകരിച്ച് സംരക്ഷിക്കൽ, തുടങ്ങിയ ഒട്ടേറെ പ്രവർത്തനങ്ങളാണ് കുട്ടികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. ക്യാമ്പയിൻ കാലയളവിൽ എല്ലാ ദിവസവും മികച്ച കാരുണ്യ
പ്രവർത്തനങ്ങൾ ചെയ്തു സ്കൂളിൽ ഒന്നാം സ്ഥാനം നേടിയ രണ്ടാം ക്ലാസിലെ ആയിഷ സെലിന് ജീവകാരുണ്യ അവാർഡ് നൽകി ആദരിച്ചു.സ്കൂൾ മാനേജർ എം മോഹന കൃഷ്ണൻ,ഹെഡ്മിസ്ട്രസ് പി എം ശർമിള, പിടിഎ പ്രസിഡണ്ട് എം ഷാനവാസ്, കൈത്താങ്ങ് കോർഡിനേറ്റർ പി മുഹമ്മദ് ഹസ്സൻ, എം അഖിൽ, കെ അമ്പിളി, വി ലാൽ കൃഷ്ണ, എ ദീപു, സ്കൂൾ ലീഡർ മാരായ കെ മുഹമ്മദ് അദ്നാൻ, പി എസ് തരുണിമ, തന്മയ ബിജേഷ്, ദീക്ഷിത് പി നായർ എന്നിവർ നേതൃത്വം നൽകി.