പൊതു ഇടത്തെ മാലിന്യം നീക്കം ചെയ്ത് സ്നേഹാരാമം നിർമ്മിക്കുന്നു

വേങ്ങര: പൊതു ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്ന ശീലങ്ങൾ ഒഴിവാക്കി മാലിന്യ മുക്ത പ്രദേശമാക്കുക എന്ന ലക്ഷ്യത്തോടെ വലിയോറ പരപ്പിൽ പാറ പ്രദേശത്ത് മാലിന്യം നിക്ഷേപിച്ച ഇടങ്ങളെ സൗന്ദര്യവൽക്കരിച്ച് സ്നേഹാരാമം നിർമ്മിക്കാൻ ഒരുങ്ങുകയാണ് പരപ്പിൽപാറയുവജന സംഘത്തിന്റെ കീഴിൽ ആരംഭിച്ച പി.വൈ.എസ് വയോ സൗഹൃദ കൂട്ടായ്മ. 

പൊതു ഇടങ്ങളിൽ വയോജനങ്ങൾക്ക് കൂടിയിരുന്ന് ഒഴിവ് സമയം ചെലവഴിക്കാനും സൗഹൃതം പങ്കിടാനും നിർമ്മിക്കുന്ന സ്നേഹാരാമത്തിന്റെ രൂപഘടന പി.കെ കുഞ്ഞാലികുട്ടി എം.എൽ.എ നിർവ്വഹിക്കുകയും ഇത്തരം പ്രവർത്തനങ്ങൾ മറ്റു പ്രദേശങ്ങളിലും വ്യാപിക്കാൻ ഇത് തുടക്കമാവട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. 
പി.വൈഎസ് വയോ സൗഹൃദ കുട്ടായ്മ പ്രസിഡൻ്റ് ഗംഗാധരൻ കെ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ് ക്ലബ്ബ് രക്ഷാധികാരികളായ എ.കെ.എ നസീർ, ഹാരിസ് മാളിയേക്കൽ , വയോ -സൗഹൃദ കൂട്ടായ്മ ഭാരവാഹികളായ എ.കെ കുഞ്ഞാലൻകുട്ടി, ചെള്ളി അവറാൻകുട്ടി, ചെള്ളി ആലസ്സൻ , ഹമീദലി മാസ്റ്റർ,ക്ലബ്ബ് ഭാരവാഹികളായ സഹീർ അബ്ബാസ് നടക്കൽ ശിഹാബ് ചെള്ളി,മുഹ്‌യദ്ധീൻ കീരി, ജംഷീർ ഇ കെ എന്നിവർ പങ്കെടുത്തു.

വേങ്ങര ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പരപ്പിൽപാറ പ്രദേശത്തെ ക്ലിൻ ടൗണായി പ്രഖ്യാപിക്കുന്നതിന്  മുന്നോടിയായി ക്ലബ്ബ് പ്രവർത്തകർ പ്രദേശമാകെ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചതിന് പിന്നാലെയാണ് ഇത്തരം പ്രവർത്തനത്തിന് തയ്യാറാക്കുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}