വേങ്ങര: ബെല്ലാരി ഇല്ലിപ്പിലാക്കൽ വാട്സപ്പ് കൂട്ടായ്മ സംഘടിപ്പിച്ച നാലാമത്
ഫൈവ്‌സ് വൺഡേ ഫെഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റ് ഫൈനൽ മത്സരത്തിൽ റോയൽ ട്രാവൽസ് മജസ്റ്റിക് ടവർ വേങ്ങര സ്പോൺസർ ചെയ്യുന്ന ബെല്ലാരി ഇല്ലിപ്പിലാക്കലും& പി എസ് കെ പാക്കടപുറായയും തമ്മിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ബെല്ലാരി ഇല്ലിപ്പിലാക്കൽ വിജയികളായി.
ഉദ്ഘാടനം ജീവകാരുണ്യ പ്രവർത്തകൻ സബാഹ്
കുണ്ടുപുഴക്കൽ, ഹൈറ ഗോൾഡ് എം ഡി കാട്ടിൽ സലാം, എ കെ നാസർ, മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ ട്രഷറർ നഹീം ചേറൂർ, റോയൽ ട്രാവൽസ് വേങ്ങര ബ്രാഞ്ച് മാനേജർ ഹംസ കൊമ്പൻ എന്നിവർ നിർവഹിച്ചു.
വിജയികൾക്കുള്ള ട്രോഫികൾ എ കെ നാസർ, സുഹൈൽ പടിക്കതോടി, ലത്തീഫ് ഒ കെ, നാസർ കെ കെ, ഹംസ കൊമ്പൻ, അബ്ദു ഒ കെ, ജുനൈദ് എം ജാഫർ എ കെ, അസ്ക്കൽ കെ, നസീം കെ കെ, മുഹമ്മദലി എന്നിവർ നിർവഹിച്ചു.