വേങ്ങര: പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങൾ അനുസ്മരണവും ഒ കെ അലി ഹസ്സൻ കുട്ടി മുസ്‌ലിയാർ അനുസ്മരണം വേങ്ങര റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ആഭിമുഖ്യത്തിൽ നടത്തി. റെയ്ഞ്ച് പ്രസിഡൻറ് അബ്ദുൽ ഹമീദ് ഫൈസി അധ്യക്ഷത വഹിച്ചു. പി കെ സി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
അബ്ദുറഹീം, മുജീബ്റഹ്മാൻ ബാഖവി, ഹംസ മൗലവി, വേങ്ങര ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എ കെ സലീം എന്നിവർ പങ്കെടുത്തു.