കുട്ടികളുടെ കൈയ്യെഴുത്ത് മാഗസിനുകൾ പ്രകാശനം ചെയ്തു

പാലാണി : എ.എം.എൽപി.എസ് ഇരിങ്ങല്ലൂർ ഈസ്റ്റ് സ്കൂളിൽ ക്ലാസ് തല പ്രവർത്തനങ്ങളിലൂടെ രൂപപ്പെട്ട കുട്ടികളുടെ കൈയ്യെഴുത്തു മാഗസിനുകൾ നൂറാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽ വെച്ച് പ്രകാശനം ചെയ്തു.
 
അവധിക്കാലം അനുഭവങ്ങളുടെ പൂക്കാലം, കുട്ടിയും കോലും, ഓലക്കിളി, ലോകത്തെ ജയിച്ചവർ, കഥക്കൂട്, ഭൂമിക എന്നീ ആറു മാഗസിനുകളാണ് പ്രകാശനം ചെയ്തത്. 

കൈയ്യെഴുത്തു മാഗസിനുകൾ പുറത്തിറക്കുന്നത് തനതു പ്രവർത്തനമായി സ്വീകരിച്ച വിദ്യാലയം കഴിഞ്ഞ പഠനോത്സവക്കാലത്ത് ഓരോ കുട്ടിക്കും ഓരോ കൈയ്യെഴുത്ത് പുസ്തകം എന്ന രീതിയിൽ 245 മാഗസിനുകൾ പുറത്തിറക്കിയിരുന്നു.
മൂന്ന്, നാല് ക്ലാസുകളിലെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് ഇത്തവണ 6 കൈയ്യെഴുത്ത് മാഗസിനുകൾ കുട്ടികൾ തയ്യാറാക്കിയത്.
 
മലപ്പുറം ജില്ല ഡെപ്യൂട്ടി കളക്ടർ അൻവർ സാദത്ത് പി, പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി സലീമ ടീച്ചർ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉമൈബ ഊർഷ മണ്ണിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.പി ഹമീദ്, എ.പി ഷാഹിദ, വേങ്ങര ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ നൗഷാദ് കെ.എം എന്നിവർ ചേർന്നാണ് പ്രകാശനം നടത്തിയത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}