വേങ്ങര: പതിനാലാമത് കൊച്ചിൻ ഹനീഫ മെമ്മോറിയൽ കലാനിപുണ ഫിലിം പുരസ്കാരം പ്രഖ്യാപിച്ചു. കുട്ടികളുടെ ഒട്ടനവധി കാർട്ടൂൺ സിനിമ സംവിധാനത്തിനും കൂടാതെ സിനിമ, ഷോർട്ട് ഫിലിം, ടെലിഫിലിം എന്നിവയിലെ അഭിനയത്തെയും മുൻനിർത്തിയാണ് നിസാർ വേങ്ങരക്ക് പുരസ്കാരം നൽകുന്നത്.
നിസാർ വേങ്ങര കൂടാതെ സിനിമ മേഖലയിൽ നിന്നും മല്ലിക സുകുമാരൻ, ഹരിശ്രീ അശോകൻ, ഹരീഷ് കണാരൻ, ഹരീഷ് പേരടി, ബാബു സ്വാമി, ദൃശ്യ മാധ്യമ രംഗത്തെ പ്രമുഖരായ ഡോ.അരുൺ കുമാർ, ഹാശ്മി ഇബ്രാഹിം, അയ്യപ്പദാസ്, സുജ എന്നിവരുമുണ്ട്.
ഫെബ്രുവരി അഞ്ചാം തീയതി ബുധനാഴ്ച കോഴിക്കോട് എസ് കെ പൊറ്റക്കാട് ഓഡിറ്റോറിയത്തിൽ വെച്ചു പുരസ്കാരം സമ്മാനിക്കും.