മമ്പുറം നീലേങ്ങൽ കുഞ്ഞി മുഹമ്മദ് ഹാജി സ്മാരക അങ്കണവാടി കെട്ടിടം ഉദ്‌ഘാടനം ചെയ്തു

വേങ്ങര: ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ദതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച മമ്പുറം നീലേങ്ങൽ കുഞ്ഞി മുഹമ്മദ് ഹാജി സ്മാരക അങ്കണവാടി കെട്ടിടം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ഡിവിഷൻ മെമ്പർ പി.കെ.അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു.ഏ.ആർ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൊണ്ടാണത്ത് അബ്ദുൽ റഷീദ് മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ സുനിൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺമാരായ ലൈല പുല്ലൂണി, ജിഷ ടീച്ചർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ.ലിയാഖത്ത് അലി, ജുസൈറ മൻസൂർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഹംസ തെങ്ങിലാൻ, സിദ്ദീഖ് ചാലിൽ, അബ്ദുറഹിമാൻ കാട്ടീരി, സലീം.കെ,. ഷിജിത്, ഈസ .കെ., ഏ.കെ മൊയ്തീൻ കുട്ടി, ബഷീർ മമ്പുറം ,സി.ഡി.പി.ഒ. ശാന്തകുമാരി , നീലേങ്ങൽ നാസർ, നീലേങ്ങൽ മൻസൂർ, സരിത ടീച്ചർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}