ഊരകം: ഊരകം ക്രിക്കറ്റ് ലീഗ് സീസൺ നാലിൽ മാറ്റുരക്കുന്ന ഒമേഗ ആർട്സ് & സ്പോർട്സ് ക്ലബ് ഒ കെ എം നഗറിന് എൻ പി കൺസ്ട്രക്ഷൻസ് ഊരകം സ്പോൺസർ ചെയ്യുന്ന ജേഴ്‌സി പ്രകാശനം ചെയ്തു.
ഊരകം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ ടി അബ്ദുസമദ് സാഹിബിൽ നിന്ന് ഓമെഗ മാനേജർ മുസ്തഫ ടി പി, ക്രിക്കറ്റ് ടീം മാനേജർ മുഹമ്മദലി എൻ പി എന്നിവർ ചേർന്ന് ജെഴ്സി ഏറ്റുവാങ്ങി.
ചടങ്ങിൽ പൗര പ്രമുഖരായ അസൈൻക കെ ടി, അബ്ദു റഹ്മാൻ എം ടി, അലവി കുപ്പേരി, ഒമേഗ മെമ്പർമാരായ ഷാഹിദ് എം കെ, അഫ്സൽ കരിമ്പനക്കൽ, ബഷീർ തൊമ്മങ്ങാടൻ എന്നിവർ പങ്ക് ചേർന്നു.