ഇരുമ്പുചോല എ.യു.പി സ്കൂൾ ലൈബ്രറിക്ക് പുസ്തക കിറ്റ് നൽക

വേങ്ങര: ഇരുമ്പുചോല എ. യു. പി സ്കൂൾ ലൈബ്രറിയിലേക്ക് ബാലസാഹിത്യം അടങ്ങുന്ന ഗ്രന്ഥ ശേഖരത്തിന്റെ കിറ്റ് അസംബ്ലിയിൽ കൈമാറി. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഡയലോഗ് സെന്റർ കേരളയാണ് സ്‌കൂളിന് പുസ്തകങ്ങൾ സമ്മാനിച്ചത്. ഡയലോഗ് സെന്റർ പ്രതിനിധി മജീദ് തിരൂർ, സ്കൂൾ ലൈബ്രേറിയൻ കെ. ടി മുസ്തഫ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർക്ക് കിറ്റ് കൈമാറി.വേങ്ങര ലൈവ്. ചടങ്ങിൽ പ്രധാന അദ്ധ്യാപകൻ ഷാഹുൽ ഹമീദ് തറയിൽ അധ്യക്ഷത വഹിച്ചു. കെ. എം. എ ഹമീദ്, കെ. ടി മുസ്തഫ, മുനീർ വിലാശ്ശേരി, അർഷാദ്. സി, പി. ഇ നൗഷാദ്, കെ. ടി അഫ്സൽ, അനസ് പി. ടി, നുസൈബ കാപ്പൻ, അമ്പിളി വി. എസ്, നജീമ, എൻ, ആഷിക് കാവുങ്ങൽ, എ. വി ഇസ്ഹാഖ് എന്നിവർ സംസാരിച്ചു. അധ്യാപക ട്രെയിനിങ് വിദ്യാർഥികൾ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}