ഖുർആൻ തലമുറകളിലേക്ക് വെളിച്ചം പകരുന്ന വേദഗ്രന്ഥം വി.പി ബഷീർ

ശാന്തിവയൽ : തിരിച്ചറിവിന്റെ വെളിച്ചവും ജീവിതത്തിന്റെ ലക്ഷ്യവും പുതുതലമുറകളിലേക്ക് കൈമാറ്റം ചെയ്യണമെങ്കിൽ വിശുദ്ധ വേദഗ്രന്ഥം  പഠിക്കാനുള്ള അവസരങ്ങൾ രക്ഷിതാക്കൾ ഒരുക്കി കൊടുക്കണമെന്ന്  കൊളപ്പുറം ശാന്തിവയൽ ദാറു തൈസീറുൽ ഖുർആൻ കൾച്ചറൽ ഫെസ്റ്റ് ഉദ്‌ഘാടനം നിർവ്വഹിച്ചു കൊണ്ട് ജമാഅത്തെ ഇസ്‌ലാമി മേഖലാനാസിം വി.പി. ബഷീർ അഭിപ്രായപ്പെട്ടു. കാസർഗോഡ് ചെമ്മനാട് മുൻ ഖാദി ഹുസൈൻ സഖാഫി കാമിലി മുഖ്യാ പ്രഭാഷണം നിർവ്വഹിച്ചു.

ജമാഅത്തെ ഇസ്‌ലാമി എ.ആർ നഗർ ഏരിയ പ്രസിഡൻ്റ് പി.ഇ. ഖമറുദ്ദീൻ അധ്യക്ഷതവഹിച്ച പരിപാടിയിൽ  ദാറു തൈസീറുൽ ഖുർആൻ ഡയറക്ടർ കെ.ടി. അബ്ദുറഹിമാൻ നദ്‌വി സ്ഥാപന പരിചയവും ഇ.വി. മൊയ്ദീൻ കുട്ടി ഫാറൂഖി, എം. മുഹമ്മദലി,ടി.കെ അബ്ദുൽ അസീസ് എന്നിവർ ആശംസാഭാഷണവും കൾച്ചറൽ ഫെസ്റ്റ് പ്രോഗ്രാം കൺവിനർ കെ. വി. ശറഫുദ്ധീൻ ഉമർ സമാപനവും പി. അബ്ദുൽ അസീസ് സ്വാഗതവും  ദാറു തൈസീർ സെക്രട്ടറി എ.യു അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.

കൾച്ചറൽ ഫെസ്റ്റിൻ്റെ ഭാഗമായി "സ്ത്രീശാക്തീകരണം പിന്നിട്ട വഴികൾ, സംരക്ഷിക്കപ്പെട്ടേണ്ട മൂല്യങ്ങൾ" എന്ന തലകെട്ടിൽ നടന്ന വനിതാ സമ്മേളനം ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി പി.വി.റഹ്മാബി ടീച്ചർ ഉദ്ഘാടനം ചെയ്തു.

മലപ്പുറം ജില്ലാ സമിതി അംഗം സുബൈദ തിരൂർക്കാട് മുഖ്യ പ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ഏരിയാ കൺവിനർ കുഞ്ഞിപ്പാത്തുട്ടി അധ്യക്ഷത വഹിച്ചു. ടി.വി.സുഹറ, സക്കീന ടീച്ചർ, സഈദ ടീച്ചർ തൻസീലത്ത് ബിൻത് ഹംസ എന്നിവർ സംസാരിച്ചു.

ദാറു തൈസീറുൽ ഖുർആൻ കൾച്ചറൽ ഫെസ്റ്റിൻ്റെ ഭാഗമായി മദ്റസാ വിദ്യാർത്ഥികളും മലർവാടി പുകയൂർ യൂണിറ്റ് , കക്കാട് ആൽഫാ എജുഹോം എന്നിവരും അവതരിപ്പിച്ച വത്യസ്തങ്ങളായ കലാവിരുന്നും ശ്രദ്ധേയമായി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}