പാർലമെന്റ് മാർച്ചിനായി പുറപ്പെട്ട വ്യാപാരി നേതാക്കൾക്ക് യാത്രയപ്പ് നൽകി

വേങ്ങര: കേന്ദ്ര ഗവൺമെന്റിന്റെ വ്യാപാരി വിരുദ്ധ നയങ്ങൾക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മറ്റി ഫെബ്രുവരി 18 ന് നടത്തുന്ന പാർലമെന്റ് മാർച്ചിൽ പങ്കെടുക്കാനായി ഡൽഹിയിലേക്ക് പുറപ്പെട്ട വ്യാപാരി നേതാക്കൾക്ക് വേങ്ങര യൂണിറ്റ് എക്സിക്യൂട്ടിവ് കമ്മററിയും യൂത്ത് വിംഗ് പ്രവർത്തകരും ചേർന്ന് യാത്രയപ്പ് നൽകി .  
     
വേങ്ങര യൂനിറ്റിൽ നിന്ന് പ്രസിഡൻ്റ് അസീസ് ഹാജി , ജനറൽ സെക്രട്ടറി സൈനുദ്ദീൻ ഹാജി, ട്രഷറർ മൊയ്തീൻ ഹാജി, വൈസ് പ്രസിഡൻ്റ് ടി കെ എം കുഞ്ഞുട്ടി, സെക്രട്ടറി കെ.പി റഷീദ്, മണ്ഡലം വൈസ് പ്രസിഡൻ്റ് യാസർ അറഫാത്ത്, ജില്ല കൗൺസിൽ മെമ്പർമാരായ കിഡ്സ് ബാവ, നൂറുദ്ദീൻ എന്നിവരാണ് പാർലമെൻ്റ് മാർച്ചിനായി ഡൽഹിയിലേക്ക് യാത്ര പുറപ്പെട്ടത് . 

സ്വദേശി - വിദേശ കുത്തകകളിൽ നിന്ന് ചെറുകിട വ്യാപാരികളെ സംരക്ഷിക്കുക , ഓൺലൈൻ വ്യാപാരത്തിന് സെസ് ഏർപ്പെടുത്തുക , വാടകക്ക് മേലുള്ള GST യിൽ നിന്ന് വ്യാപാരികളെ പൂർണ്ണമായും ഒഴിവാക്കുക , GST കൗൺസിൽ തീരുമാനങ്ങൾ പാർലമെൻ്റിൽ ചർച്ച ചെയ്തതിന് ശേഷം മാത്രം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}