വേങ്ങര: നരേന്ദ്ര മോദി പാർലിമെന്റിൽ അവതരിപ്പിച്ച വഖ്ഫ് ബിൽ വംശഹത്യയുടെ ഭാഗമാണെന്നും സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്നതാണെന്നും വെൽഫെയർ പാർട്ടി ഒതുക്കുങ്ങൽ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. ബില്ലിനെതിരെ ടൗണിൽ പ്രതിഷേധപ്രകടനം നടത്തുകയും ബില്ലിൻ്റെ കോപ്പി കത്തിക്കുകയും ചെയ്തു. പ്രകടനത്തിന് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ഹമീദ് മാസ്റ്റർ, സെക്രട്ടറി എം.പി. അസൈൻ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ കെ.പി. അബ്ദുൽ ബാസിത്, ഇ. അബ്ദുറഹ്മാൻ, ഇല്ലിക്കൽ ഇബ്രാഹിം, ടി. അബ്ദുറഹ്മാൻ, ഷൗക്കത്തലി ഒതുക്കുങ്ങൽ, ഹനീഫ വടക്കേതിൽ, കെ.വി. മമ്മു, കെ.ഇബ്രാഹിം, ടി.പി. മുഹമ്മദുപ്പ, അലവി വടക്കേതിൽ, ടി. മുഹമ്മദ് അസ്‌ലം എന്നിവർ നേതൃത്വം നൽകി.
വെൽഫെയർ പാർട്ടി വഖ്ഫ് ബിൽ കത്തിച്ച് പ്രതിഷേധിച്ചു
admin