വാത്സല്യം ചാരിറ്റബിൾ സൊസൈറ്റി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ (രജി നമ്പർ : 70/25 ) വ്യാപാരി വ്യവസായി ഏകോപന സമിതി ചുങ്കത്തറ യൂണിറ്റ് പ്രസിഡണ്ട് ആയിരുന്ന തൊട്ടിയൻ മുഹമ്മദ് ശരീഫ് അനുസ്മരണ സദസ്സും പ്രഥമ തൊട്ടിയൻ മുഹമ്മദ് ശരീഫ് പുരസ്കാര വിതരണവും നടത്തി. പ്രശസ്ത - കലാ സാഹിത്യ - സാമൂഹിക- ചാരിറ്റി രംഗത്ത് കഴിവ് തെളിയിച്ച മാരിയത്ത് സി എച്ചിന് ഉപഹാരവും പൊന്നാടയും ക്യാഷ് അവാർഡും കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തുകൊണ്ട് സമ്മാനിച്ചു.
സംസ്ഥാന പ്രസിഡണ്ട് അഷറഫ് മനരിക്കൽ അധ്യക്ഷത വഹിച്ചു, സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ ഊരകം മുഖ്യപ്രഭാഷണം നടത്തി, സംസ്ഥാന ജോയിൻ സെക്രട്ടറി ,കെ ടി അബ്ദുൽ മജീദ്, സംസ്ഥാന അഡ്വൈസറി ബോർഡ് ചെയർമാൻ തൊട്ടിയൻ മുഹമ്മദ് റാഫി, കെ വി വി ഇ എസ് ജില്ലാ വൈസ് പ്രസിഡണ്ട് വിനോദ് മേനോൻ അനുസ്മരണ പ്രഭാഷണം നടത്തി, സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് കെ എൻ എ അമീർ,ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ബാവ എ ആർ നഗർ, സംസ്ഥാന വൈസ് പ്രസിഡണ്ട് നന്ദു കൃഷ്ണ, എൻ എം ബഷീർ എന്ന നാണി, ടി കെ സേതുമാധവൻ,അഷ്റഫ് സെഞ്ച്വറി, തൊട്ടിയിൽ ഉണ്ണി, നസീമ നിലമ്പൂർ, ഉ, സീനത്ത് ,ടി ഷബീർ അലി , ഫിറോസ് ഖാൻ , ഖൈറുന്നിസ, കുഞ്ഞാവ ഹാജി, സുമയ്യ നീലാമ്പ്ര തുടങ്ങിയവർ സംസാരിച്ചു. അലവി വടക്കേതിൽ സ്വാഗതവും , ഉമ്മുകുൽസു വെള്ളമുണ്ട നന്ദിയും പറഞ്ഞു.