മലപ്പുറം: ഒക്ടോബർ ആറാം തീയതി മലപ്പുറത്ത് വച്ച് നടന്ന ബിസ് മാർട്ട്അബാക്കസ് ജില്ലാതലത്തിലെ പരീക്ഷയിൽ പങ്കെടുത്ത് ഉന്നത വിജയം നേടിയവിവിധ വാർഡ്, പഞ്ചായത്ത്കളിലേയും വിദ്യാർത്ഥികളെ ആദരിക്കാൻ സ്റ്റാർ മീറ്റ് 2K25 മലപ്പുറത്ത് സംഘടിപ്പിച്ചു.
സ്റ്റാർ മീറ്റ് എംഎൽഎ പി ഉബൈദുള്ള ഉദ്ഘാടനം ചെയ്യുകയും മുഖ്യാതിഥിയായി മുജീബ് കാടേരി (ചെയർമാൻ മലപ്പുറം മുനിസിപ്പാലിറ്റി), റിൻഷ പാടക്കൽ (കേരള ഫസ്റ്റ് വുമൺ ഡ്രോൺ പൈലറ്റ്) എന്നിവർ പങ്കെടുക്കുകയും ചെയ്തു.
വി സ്മാർട്ട് അബാക്ക ചെയർമാൻ നൗഷാദലി മാസ്റ്റർ അധ്യക്ഷൻ വയ്ക്കുകയും സിപി ആയിഷാബി (പൊതുമരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ) സജീർ കളപ്പാടൻ (മലപ്പുറം മുൻസിപ്പാലിറ്റി കൗൺസിലർ) ശഹീദ പിടി (കുറുവ പഞ്ചായത്ത് മെമ്പർ) റിയാസ് (സ്റ്റേറ്റ് എക്സാം കോഡിനേറ്റർ) എന്നിവർ ആശംസകൾ അർപ്പിക്കുകയും തുടർന്ന് ഊരകം വെങ്കുളത്തുള്ള നജുവ (d/oമാട്ര ഷറഫലി )ജസ്ന(d/oമജീദ് മാട്ര )സൗരവ് മണികണ്ഠൻ (s/oമണികണ്ഠൻ )ലിയ ഫാത്തിമ. ലിബാൻ (s/oഹമീദ് മണപ്പുറം). മിതിലാജ് (s/oമാട്രാ അബ്ദുൽ അസീസ്)എന്നിവരെയും ആദരിച്ചു. ബി സ്മാർട്ട് അബാക്കസ് ടീച്ചർ സൗദത്ത് നന്ദി പറയുകയും ചെയ്തു.