വേങ്ങര: വരാനിരിക്കുന്ന കടുത്തവർൾച്ചയിൽ കുടിവെള്ളം മുടങ്ങാതിരിക്കാനായി
കടലുണ്ടി പുഴയിലെ കല്ലക്കയം ഭാഗത്ത് അടിഞ്ഞ് കൂടിയ മണൽതിട്ട നീക്കം ചെയ്ത് ബാക്കിക്കയം ചെക്ക്ഡാമിലെ നീരൊഴുക്ക് പമ്പ് ഹൗസ് പരിസരത്തേക്ക് എത്തിക്കുക.
രാത്രികാലങ്ങളിൽ പമ്പ് ഹൗസിലെ ഹൈപവ്വർ മോട്ടോർ പ്രവർത്തിക്കാൻ ആവശ്യമായ വോൾട്ടേജ് പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി കൂരിയാട് നിന്നോ എടരിക്കോട് നിന്നോ പറപ്പൂർ കല്ലക്കയം പമ്പ് ഹൗസിലേക്ക് എ - ബി. സി ക്യാബിൾ ഉപയോഗിച്ച് പ്രതേകം ഫീഡർ സ്ഥാപിക്കുന്നതിനും
എം എൽ എക്കും
ജില്ലാ കലക്ടർക്കും നിവേദനം കൊടുക്കാൻ തീരുമാനിച്ചിരിക്കയാണ് വേങ്ങര മൾട്ടി-ജി - പി ജനനിധി കമ്മറ്റി
ഇന്നലെ വേങ്ങര എസ് എൽ -ഇ. സി. ഓഫീസിൽ ചേർന്ന വേങ്ങര - ഊരകം പറപ്പൂർ ജലനിധികളുടെ സംയുക്ത കമ്മറ്റി ആയ
ജലനിധി ഫെഡറേഷൻ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. ചേമ്പർ ഓഫ് സ്റ്റേറ്റ് ജലനിധി ബൾക്ക് വാട്ടർ സ്കീം ഭാരവാഹി എൻ- ടി. മുഹമ്മത് ഷരീഫിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഹസ്സൻ പി.പി. കുറ്റാളൂർ ഉദ്ഘാടനം ചെയ്തു.
ഫെഡറേഷൻ പുതിയ ഭാരവാഹികളായി
പ്രസിഡണ്ട് പി.പി.ഹസ്സൻ ഊരകം, ജനറൽ സിക്രട്ടറി എൻ.ടി മുഹമ്മത് ഷരീഫ് വേങ്ങര, ട്രഷറർ ആയി ബഷീർ മാസ്റ്റർ പറപ്പൂർ എന്നിവരേയും
സഹഭാരവാഹികളായി ഇബ്രാഹിം കുട്ടി മാസ്റ്റർ കുറ്റൂർ, സൈതു ബിൻ പറപ്പൂർ, മൻസൂർ ഊരകം, സുബൈർ മാസ്റ്റർ പറപ്പൂർ എന്നിവരേയും തിരഞ്ഞെടുത്തു. മുഹമ്മത് കുഞ്ഞി പറങ്ങോടത്ത് സ്വാഗതവും ബഷീർ മാസ്റ്റർ നന്ദിയും പറഞ്ഞു.