ആട്ടീരി സാന്ത്വനത്തിന് കീഴിൽ വയോജന യാത്ര സംഘടിപ്പിച്ചു.
യാത്രയിൽ ഇടിയങ്ങര - മർകസ് - മടവൂർ - ഒടുങ്ങാക്കാട് - നോളേജ് സിറ്റി - മുക്കം - ഒ.കെ ഉസ്താദ്മഖാം തുടങ്ങിയ സ്ഥലങ്ങളും ഗുരുസന്നിധിയിൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെയും സന്ദർഷിച്ചു.
സാന്ത്വന സേവന രംഗത്ത് ഒട്ടനവധി പ്രവർത്തനങ്ങൾ കാഴ്ചവെച്ച ആട്ടീരി സാന്ത്വനം വയോജന സംരക്ഷണം എന്റെ ബാധ്യതയാണെന്ന് മനസ്സിലാക്കി പ്രായമുള്ളവർക്ക് വേണ്ടി ഒരു ദിവസം മാറ്റി വെക്കുകയായിരുന്നു.
പ്രായവും രോഗവും വകവക്കാതെ യാത്രയിൽ സംഗമിച്ചവർ മനം നിറഞ്ഞ സന്തോഷങ്ങൾ പങ്ക് വെച്ചു.
ഹംസ അഹ്സനി, വസീം സഖാഫി, സമീർ ടി, ഷൗക്കത്ത് അഷ്റഫി, മുനീർ കെ പി, അലി പൂളക്കൽ, സലാം കെ പി എന്നിവർ യാത്രക്ക് നേതൃത്വംനൽകി.