അങ്കണവാടിക്കൂട്ടുകാരേ, ഇവിടെയുണ്ട് ‘ബിർണാണി’

വേങ്ങര: വേങ്ങരയിലെ അങ്കണവാടിക്കുട്ടികൾക്ക് ‘ബിർണാണി’ ഒരു സംഭവമേയല്ല. രണ്ടു മാസത്തോളമായി അവർ അങ്കണവാടിയിൽ ബിരിയാണി കഴിക്കുന്നുണ്ട്.

അങ്കണവാടിയിലെ ഉപ്പുമാവ് കഴിച്ച് മടുത്തെന്നും ബിർണാണീം പൊരിച്ച കോഴീം വേണമെന്നും ആവശ്യപ്പെടുന്ന, ആലപ്പുഴ ദേവീകുളങ്ങരയിലെ അങ്കണവാടിക്കുട്ടി ശങ്കുവിന്റെ വീഡിയോ ഫെബ്രുവരി ആദ്യം വൈറലാണ്. വീഡിയോ കണ്ട് ആരോഗ്യമന്ത്രി വീണാജോർജ് അന്നുതന്നെ പ്രതികരിച്ചു. അങ്കണവാടികളിൽ ബിരിയാണി നൽകാൻ വേണ്ട നടപടികൾ എടുക്കുമെന്ന് ഔദ്യോഗികമായി മന്ത്രി അറിയിച്ചു.

എന്നാൽ, ഇങ്ങനെ ഒരാവശ്യം ഉയരുംമുൻപുതന്നെ വേങ്ങരയിലെ അങ്കണവാടികളിൽ കുട്ടികൾക്ക് ബിരിയാണിയും ഫ്രൈഡ് റൈസും നൽകുന്നുണ്ട്.

എല്ലാചൊവ്വാഴ്ചകളിൽ വെജിറ്റബിൾ ബിരിയാണിയുമാണ്  അങ്കണവാടികളിലും മെനു. 

പോഷകബാല്യം പദ്ധതിയിൽ മുട്ട കിട്ടിയിരുന്നപ്പോൾ മുട്ടബിരിയാണിയായി നൽകിയിരുന്നു. ഇപ്പോൾ സാധാരണയായി വെജിറ്റബിൾ ബിരിയാണിയാണ്.

ബിരിയാണി തയ്യാറാക്കാൻ അധികമായി കുറച്ച് പച്ചക്കറി വാങ്ങേണ്ടിവരുന്നതിന് കുറച്ചു പണം കണ്ടെത്തുകയാണ് വേണ്ടിവരുന്നത്. അതിന് പഞ്ചായത്തുകളിൽ നിന് ചെറിയഫണ്ട് നൽകുന്നുണ്ട്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}