എസ്.വൈ.എസ് മലപ്പുറം ജില്ല യൂത്ത് കൗണ്‍സിൽ സമാപിച്ചു

എടരിക്കോട്: 'ഉത്തരവാദിത്തം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം' എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന സമസ്ത കേരള സുന്നി യുവജനസംഘം 2025-26 വർഷത്തെ മെമ്പർഷിപ്പ് - പുന:സംഘടന പ്രവർത്തനങ്ങൾക്ക് ജില്ലയിൽ  പരിസമാപ്തി കുറിച്ചു കൊണ്ട് 
മലപ്പുറം വെസ്റ്റ് ജില്ല യൂത്ത് കൗൺസിൽ രണ്ടത്താണി ജാമിഅ നുസ്റത്ത് ക്യാമ്പസിൽ നടന്നു.  

കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ഊരകം അബ്ദുറഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് ത്വാഹ സഖാഫി കുറ്റ്യാടി കൗൺസിൽ നടപടികൾക്ക് നേതൃത്വം നൽകി. ജില്ലാ പ്രസിഡന്റ്‌ 
സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ അദ്ധ്യക്ഷത വഹിച്ചു.

എം മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, എ.എ ജഅഫർ ചേലക്കര വിവിധ വിഷയങ്ങളിൽ  സംസാരിച്ചു.

പറവൂര്‍ കുഞ്ഞിമുഹമ്മദ് സഖാഫി, മുനീര്‍ പാഴൂര്‍,  ഫഖ്‌റുദ്ദീന്‍ സഖാഫി ചെലൂര്‍, ഡോ: അബ്ദുറഹ്മാൻ സഖാഫി മീനടത്തൂർ, ശിഹാബുദ്ദീന്‍ സഖാഫി പെരുമുക്ക്,
ഡോ: മുഹമ്മദ് ഫൈള് വെളിമുക്ക്, ഇബ്റാഹീം ബാഖവി ഊരകം,ടി.എം ബശീർ രണ്ടത്താണി തുടങ്ങിയവർ വിവിധ ഡയറക്ടറേറ്റ് റിപ്പോർട്ടുകൾ അവതരിപ്പിച്ചു. സമകാലിക വിഷയങ്ങളെ സമീപിച്ചു കൊണ്ടുള്ള സംഘടന മുന്നേറ്റം ലക്ഷ്യം വെച്ച് വിവിധ ചർച്ചകൾ നടന്നു.
അബ്ദുല്‍ മജീദ് അഹ്‌സനി ചെങ്ങാനി, ഉസ്മാന്‍ ചെറുശ്ശോല,എന്‍.എം. സൈനുദ്ദീന്‍ സഖാഫി വെന്നിയൂർ തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി.

എസ് വൈ എസ് സംസ്ഥാന സെക്രട്ടറി വി.പി എം ബശീർ പറവന്നൂർ, എസ് എം എ മലപ്പുറം ജില്ലാ പ്രസിഡന്റ്‌ 
ആറ്റുപുറം അലി ബാഖവി , എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി പി ടി അഫ്ളൽ സംബന്ധിച്ചു.

പുതിയ ഭാരവാഹികൾ:
പ്രസിഡന്റ്‌ :  ഹാഫിള് അബ്ദുൽ മജിദ് അഹ്സനി ചെങ്ങാനി,
ജനറൽ സെക്രട്ടറി : മുനീർ പാഴൂർ,ഫിനാൻസ് സെക്രട്ടറി :ശിഹാബുദ്ധീൻ സഖാഫി പെരുമുക്ക്,
വൈസ് പ്രസിഡന്റുമാർ :
കെ വി ഫഖ്റുദ്ദീൻ സഖാഫി ചെലൂർ, ഡോ.അബ്ദുറഹ്മാൻ സഖാഫി മീനടത്തൂർ, ഇബ്റാഹിം ബാഖവി ഊരകം,
എൻ എം സൈനുദ്ധീൻ സഖാഫി വെന്നിയൂർ, ബഷീർ അഹ്സനി കൂമണ്ണ
സെക്രട്ടറിമാർ :
 സമീർ ആട്ടീരി, ഡോ മുഹമ്മദ്‌ ഫൈള്, ഹസൻ സഖാഫി വേങ്ങര, ആലിക്കോയ അഹ്സനി, എം ജുബൈർ താനൂർ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}