സൗജന്യ നേത്ര പരിശോധന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തും ജനത കണ്ണാശുപത്രിയും  സംയുക്തമായി വയോജനങ്ങൾക്ക് വേണ്ടി  സായംപ്രഭാ ഹോമിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. 150 പരം മുതിർന്ന പൗരന്മാരെ  പരിശോധിച്ച ക്യാമ്പിൽ  പരിശോധനയും മരുന്നും സൗജന്യമായി നൽകി.

ക്യാമ്പിൽ കണ്ണടക്ക് നിർദ്ദേശം നൽകിയ അർഹതപ്പെട്ട 50 പേർക്ക് സൗജന്യമായി കണ്ണട നൽകുമെന്ന് ഹോസ്പിറ്റൽ മാനേജ്മെന്റ് അറിയിച്ചു. മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം നിർവഹിച്ചു, ഡോക്ടർ രാഖി സുരേഷ്  ക്യാമ്പിന് നേതൃത്വം നൽകി. 

പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ടി കെ കുഞ്ഞിമുഹമ്മദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം, സിപി കാദർ, കുറുക്കൻ മുഹമ്മദ് , റഫീഖ് മൊയ്തീൻ , ഉമ്മർ കോയ, അബ്ദുൽ കരീം, പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ, 
അൻവർ സാദത്, സജീവ് ടി 
ഫൈസൽ എം എൻ,ഇബ്രാഹീം എ കെ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}