വേങ്ങര: മുൻ കെ പി സി സി പ്രസിഡന്റ് വി എം സുധീരൻ വേങ്ങര വ്യാപാരഭവനിൽ കെ പി കുഞ്ഞിമൊയ്തു അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു. ഒരിക്കൽ ബന്ധം സ്ഥാപിച്ചാൽ മറക്കാൻ കഴിയാത്ത സ്നേഹ വായ്പായിരുന്നു അദ്ദേഹത്തിൻ്റേത്. തമാശ കലർന്ന വിമർശനം അദ്ദേഹത്തിൻ്റെ സവിശേഷതയായിരുന്നു. ജന സേവന രംഗത്തും രാഷ്ട്രീയ രംഗത്തും അറിയപ്പെട്ട നേതാവായിരുന്ന അദ്ദേഹം ആൻ്റണി ,ഉമ്മൻ ചാണ്ടി, വയലാർ രവി തുടങ്ങിയ നേതാക്കളുമായി അടുത്ത സ്നേഹ ബന്ധമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നതെന്നുംവിഎം സുധീരൻ ഓർത്തു. ജനാധിപത്യരൂപത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ഭരണകൂടങ്ങൾ ജനവിരുദ്ധമായ സമീപനങ്ങളിലൂടെ കോർപ്പറേറ്റുകൾക്കുവേണ്ടിയുള്ള സമീപനങ്ങൾ ജനവിരുദ്ധമായി കൈ കൊള്ളുന്നു. തിരഞ്ഞെടുക്കപ്പെട്ട ഏകാധിപത്യമാണ് ഇന്ത്യയിൽ നടക്കുന്നതെന്ന വിദേശപഠന ഏജൻസികളുടെ വിലയിരുത്തൽ കേരളത്തിനും ബാധകമാണ്. ഇത്തരം രാഷ്ട്രീയ സാഹചര്യത്തിൽ കെ പി കുഞ്ഞിമൊയ്തു ഹാജിയെപ്പോലുള്ളവരുടെ വേർപ്പാട് രാഷ്ട്രീയ രംഗത്ത് വലിയ പ്രയാസമാണുണ്ടാക്കുകയെന്നും അതു നികത്താനായി ജനാധിപത്യ ചേരിയെ ശക്തിപ്പെടുത്താൻ എല്ലാവരുടേയും കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്നും സുധീരൻ പറഞ്ഞു. അനുസ്മരണ സമിതി ചെയർമാൻ എ കെ എ നസീർ അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗം എ പി അനിൽകുമാർ എം എൽ എ , ഡി സി സി അധ്യക്ഷൻ വി എസ് ജോയ്,
ഇ മുഹമ്മദ് കുഞ്ഞി, കെ.പി. അബ്ദുൽ മജീദ്, നിയോജക മണ്ഡലം ലീഗ് പ്രസിഡണ്ട് പി കെ അസ്ലു, അസീസ് ചിരാൻ തൊടി, നാസർ പറപ്പൂർ,ഇകെ ആലിമൊയ്തീൻ, പിപിഎ ബാവ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടുമാരായ എ എ റഷീദ്, തെങ്ങിലാൻ ഹംസ, പി.കെ. സിദ്ധീഖ്, എം.കെ മാനു,, പി പി ചെറീത്, കെ ആലസ്സൻ,മൊയ്ദീൻ കുട്ടി മാട്ടറ, ഫിർദൗസ് പി കെ , മഹിളാ കോൺഗ്രസ് നേതോക്കളായ സുലൈഖാ മജീദ്, ഹസീന തയ്യിൽ, സുബൈദ കെ പ്രസംഗിച്ചു. സമിതി ജനറൽകൺവീനർ മണി നീലഞ്ചേരി സ്വാഗതവും ഇ.കെ.ആലിമൊയ്തീൻ നന്ദിയും പറഞ്ഞു.