അബ്ദുറഹിമാൻ സാഹിബ് സ്മാരക സാന്ത്വനസെൽ ‘മാസ് ഭവന്റെ’ താക്കോൽ കൈമാറി

കണ്ണമംഗലം: വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തത്തിനിരയായവരുടെ പുനരധിവാസം ഉറപ്പാക്കുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് ഒരേ നയമാണെന്ന് കെ. മുരളീധരൻ. പ്രധാനമന്ത്രിയുൾപ്പെടെ വയനാട്ടിലെത്തി ദുരിതം നേരിൽക്കണ്ട് വിലയിരുത്തിയിട്ടും പുനരധിവാസത്തിന് കേന്ദ്രബജറ്റിൽ ഒരു ചില്ലിക്കാശുപോലും അനുവദിച്ചില്ല, ടൗൺഷിപ്പ് നിർമാണത്തിന് ഭൂമി ഏറ്റെടുക്കാൻ കോടതി അനുമതിനൽകിയിട്ടും സംസ്ഥാനസർക്കാരിന് ഇപ്പോഴും സ്ഥലം കണ്ടത്തിനൽകാൻ കഴിയാത്തത് കെടുകാര്യസ്ഥതയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കണ്ണമംഗലം മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് സ്മാരക സാന്ത്വന സെല്ലിന്റെ മൂന്നാമത് മാസ് ഭവൻ താക്കോൽ കൈമാറ്റവും സ്നേഹ സാന്ത്വാനം പദ്ധതിയിൽപ്പെടുത്തി അഞ്ച് യുവാക്കൾക്ക് ഓട്ടോറിക്ഷ, പത്ത് വിധവകൾക്ക് ആട് എന്നിവയുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ സെൽ ചെയർമാൻ വി.പി. കുഞ്ഞിമുഹമ്മദാജി അധ്യക്ഷത വഹിച്ചു.

ജില്ലാ കോൺഗ്രസ് അധ്യക്ഷൻ അഡ്വ. വി.എസ്. ജോയ്, കെ.പി.സി.സി. സെക്രട്ടറി കെ.പി. അബ്ദുൽമജീദ്, വി.പി.എ. റഷീദ്. മണി നീലഞ്ചേരി, എ.കെ.എ. നസീർ, അരിക്കാട്ട് കുഞ്ഞിപ്പ, പി.കെ. സിദ്ദീഖ്, ഹംസ തെങ്ങിലാൻ, ഇ.കെ. ആലിമൊയ്തീൻ, യു.എം. ഹംസ എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}