വേങ്ങര റെയ്ഞ്ച് "അബ് വാബ്" മുഅല്ലിം ശിൽപ്പശാല ഏപ്രിൽ 23, 24 തീയതികളിൽ

അബ് വാബ് എസ് കെ ഐ എം വി ബി ടെക്സ്റ്റ് ബുക് വർക്ക്ഷോപ്പ് വേങ്ങര റെയ്ഞ്ച് ശിൽപ്പശാല ഏപ്രിൽ 23, 24 ബുധൻ വ്യാഴം  തിയതികളിൽ 
മിഫ്താഹുൽ ഹുദാ മദ്രസയിൽ വെച്ച് നടക്കും. നാലകത്ത് അബ്ദുറസാഖ് മുസ്‌ലിയാർ ക്ലാസിന് നേതൃത്വം നൽകും.

റെയിഞ്ച് തലങ്ങളിൽ നടക്കുന്ന പാഠപുസ്തക ശിൽപശാല രണ്ട് ദിവങ്ങളിൽ വ്യത്യസ്ത സെഷനുകളിലായി SKIMVB ഡോക്യുമെൻ്ററി പ്രദർശനം,
പാഠ്യ പദ്ധതി വിശകലനം, വീഡിയോ ക്ലാസുകൾ, പഠിപ്പിക്കേണ്ട ഘട്ടങ്ങൾ, എന്നിവ മനസ്സിലാക്കി നൽകുക.  

പ്രാക്ടിക്കലായി കാണിച്ച് കൊടുക്കുക, HB & PB ബന്ധം മനസ്സിലാക്കി നൽകുക, ഖുർആൻ മാറ്റങ്ങൾ  പഠിപ്പിക്കേണ്ട ഘട്ടങ്ങൾ എന്നിവയിലാണ് ക്ലാസ് നടക്കുക.

റെയ്ഞ്ചിലെ മുഴുവൻ മുഅല്ലിമീങ്ങളും പങ്കെടുക്കുന്ന 
ശില്പശാലയുടെ മുന്നോടിയായി നടന്ന സ്വദർ സംഗമത്തിൽ
മുഫത്തിശ്ശ് മുസ്തഫ ദാരിമി,
റെയ്ഞ്ച്പ്രസിഡൻറ് അബ്ദുൽഹമീദ് ഫൈസി, സെക്രട്ടറി അബ്ദുറഹീം മുസ്ലിയാർ, ട്രഷറർ പി കെ സി മുഹമ്മദ് മറ്റു ഭാരവാഹികളും പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}