വേങ്ങര: "നവോത്ഥാനത്തിന്റെ പ്രവാചക മാതൃക" എന്ന പ്രമേയത്തിൽ കേരള നെദുവത്തുൽ മുജാഹിദീൻ കെ എൻ എം സംസ്ഥാന കമ്മിറ്റി കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും സമ്മേളനങ്ങൾ നടത്താൻ തീരുമാനിച്ചതിന്റെ ഭാഗമായി വേങ്ങര മണ്ഡലം മുജാഹിദ് സമ്മേളനം ഏപ്രിൽ 29ന് ചൊവ്വാഴ്ച വലിയോറ മുതലമാട് പി സി എം ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നു.
ഉദ്ഘാടന സമ്മേളനം, വനിതാ സമ്മേളനം, ബാലസമ്മേളനം, വിവിധ പഠന ക്ലാസുകൾ. ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിങ്ങനെ ഒരുപകൽ മുഴുവൻ നീണ്ടുനിൽക്കുന്ന സമ്മേളനം വൻ വിജയമാക്കുവാൻ കെ എൻ എം വേങ്ങര ശാഖ കമ്മിറ്റി തീരുമാനിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക.
സമ്മേളനത്തിൽ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ, കെ എൻ എം സംസ്ഥാന വൈസ് പ്രസിഡണ്ട് ഹുസൈൻ മടവൂർ, മുഹമ്മദ് സലീം സുല്ലമി, എൻ കുഞ്ഞിപ്പ മാസ്റ്റർ, ശരീഫ് മേലേതിൽ, ഷാഹിദ് മുസ്ലിം ഫാറൂഖി,ഹദയതുള്ളസലഫി, നസീറുദ്ദീൻ റഹ്മാനി, ആയിഷ ചെറുമുക്ക്, തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
സമ്മേളന പ്രചാരണ അർത്ഥം 24ന് നാളെ വ്യാഴാഴ്ച വൈകിട്ട് 7:00 മണിക്ക് അരിക്കുളം റോഡിലുള്ള തടത്തിൽ അബ്ദുൽ അസീസിന്റെ വീട്ടിൽകുടുംബ സമ്മേളനം നടത്തും. വേങ്ങര ശാഖ കമ്മിറ്റിയോഗം മണ്ഡലം പ്രസിഡന്റ് ടി കെ മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. എൻ ടി മുഹമ്മദ് ശരീഫ് അധ്യക്ഷത വഹിച്ചു. മുജീബ്റഹ്മാൻ കഴിഞ്ഞ രണ്ടുമാസത്തെ പ്രവർത്തന റിപ്പോർട്ടും വരവുചെലവു കണക്കുകളും അവതരിപ്പിച്ചു. കെ അബ്ബാസലി എൻ ടി ബാബു, കെ അബ്ദുറഹിമാൻ, പി അവറാൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. എ ബി സി മുജീബ് റഹ്മാൻ സ്വാഗതവും, കെ ഹാറൂൺ റഷീദ്നന്ദിയും പറഞ്ഞു.