'മോറൽ ഹട്ട്' സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

കോട്ടയ്ക്കൽ: 'ചേർത്തുനിർത്താം കരുതലോടെ' കാമ്പെയിന്റെ ഭാഗമായി എംജിഎം കോട്ടയ്ക്കൽ മണ്ഡലം കൗമാരക്കാരായ വിദ്യാർഥിനികൾക്ക് 'മോറൽ ഹട്ട് ' സഹവാസ ക്യാമ്പ് നടത്തി. കുറ്റിത്തറ എഎംയുപി സ്കൂളിൽ മൂന്നു ദിവസങ്ങളിലായി നടന്ന ക്യാമ്പ് 'പറപ്പൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി. സലീമ ഉദ്ഘാടനംചെയ്തു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. എംജിഎം ജില്ലാ സെക്രട്ടറി ജസീറ രണ്ടത്താണി മുഖ്യാതിഥിയായിരുന്നു.

വിവിധ വിഷയങ്ങളിൽ ഡോ. സുലൈമാൻ ഫാറൂഖി, ലുഖ്മാൻ പോത്തുകല്ല്, ഹിശാം പുത്തൂർ, അഫ്താഷ് ചാലിയം, സൽമാൻ ഫാറൂഖി, സി.പി. അബ്ദുസ്സമദ്, ജലീൽ മദനി വയനാട്, ഡോ. സയാന അബ്ദുസ്സലാം, സൈഫുന്നീസ ആരിഫ്, റുഫൈഹ തിരൂരങ്ങാടി, അമീന തുടങ്ങിയവർ കുട്ടികളുമായി സംവദിച്ചു.

വാർഡംഗം സി. ലക്ഷ്മണന് ഖുർആൻ പരിഭാഷയുടെ കോപ്പി സ്കൂൾ മാനേജർ മുഹമ്മദ്കുട്ടി കൈമാറി. കുട്ടികൾ തയ്യാറാക്കിയ കൈയെഴുത്ത് മാസികയുടെ പ്രകാശനവും നടന്നു. സുഹ്‌റാബി, ഫാത്തിമ, അഷ്ഹറ കുറുക, സി. മമ്മു, കെ.കെ. മുഹമ്മദ് കുട്ടി, കെ. ഫിറോസ് ബാബു, സൈഫുന്നീസ, അഡ്വ. വിനീത ഓടക്കൽ, നസീറ മുതലമാട് തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}