എസ്‌കെഎസ്എസ്എഫ് വെസ്റ്റ് ജില്ലാ സമ്മേളനം സന്ദേശയാത്രയ്ക്ക് ഇന്ന് തുടക്കമാകും

കോട്ടയ്ക്കൽ : ‘നേർവഴിയുടെ സത്യസാക്ഷ്യം’ എന്ന പ്രമേയത്തിൽ മേയ് എട്ട്, ഒൻപത്, 10, 11 തീയതികളിൽ കോട്ടയ്ക്കൽ ഹൈദരലി ശിഹാബ് തങ്ങൾ നഗറിൽ നടക്കുന്ന എസ്‌കെഎസ്എസ്എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർത്ഥം പാണക്കാട് അബ്ദുറശീദലി ശിഹാബ് തങ്ങൾ നയിക്കുന്ന സന്ദേശയാത്ര ബുധനാഴ്ച പൊന്നാനിയിൽനിന്ന് തുടങ്ങും.

മൂന്നുമണിക്ക് സൈനുദ്ദീൻ മഖ്ദൂം മഖാം സിയാറത്തോടെ ആരംഭിക്കുന്ന യാത്ര വൈകീട്ട് നാലിന് പൊന്നാനി ബസ് സ്റ്റാൻഡിൽ സമസ്ത കേന്ദ്ര മുശാവറ അംഗം എം.വി. ഇസ്മാഈൽ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ചങ്ങരംകുളം, എടപ്പാൾ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം യാത്ര ഏഴുമണിക്ക് വളാഞ്ചേരി കരിങ്കല്ലത്താണിയിൽ സമാപിക്കും.

സന്ദേശയാത്രയുടെ ഫ്ലാഗ് ഓഫ് കർമ്മം എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ഫഖ്‌റുദ്ദീൻ ഹസനി തങ്ങൾ കണ്ണന്തളി, നൗശാദ് ചെട്ടിപ്പടി, റഊഫ് കാച്ചടിപ്പാറ, അനീസ് ഫൈസി മാവണ്ടിയൂർ, സുലൈമാൻ ഫൈസി കൂമണ്ണ, ഹാരിസലി ശിഹാബ് തങ്ങൾ, എസ്.എം. തങ്ങൾ ചേളാരി, മുഹമ്മദലി പുളിക്കൽ, ഹനീഫ അയ്യായ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}