സ്കൂളുകളിലെ അനധികൃത കച്ചവടം നിർത്തലാക്കുക:

മലപ്പുറം ജില്ലയിലെ സർക്കാർ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോമുകൾ, നോട്ട്ബുക്കുകൾ, ലഞ്ച് ബോക്സുകൾ, കുടകൾ തുടങ്ങി എല്ലാവിധ സാധനങ്ങളും യാതൊരു മാനദണ്ഡവും പാലിക്കാതെ അനധികൃതമായി കച്ചവടം നടത്തി വരുന്നുണ്ട്.
        
മുനിസിപ്പൽ ലൈസൻസ്, തൊഴിൽ നികുതി, വ്യാപാര ക്ഷേമനിധി, ഹരിത കർമ്മ സേന, ജി എസ് ടി തുടങ്ങിയ എല്ലാവിധ നിയമങ്ങളും പാലിച്ച് കച്ചവടം ചെയ്യുന്ന വ്യാപാരികളെ പ്രതികൂലമായി ബാധിക്കുന്നതിനാൽ ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന്  ആവശ്യപ്പെട്ടുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് മലപ്പുറം ജില്ലാ കമ്മിറ്റി ജില്ലാ കളക്ടർ, ജില്ലാ വിദ്യാഭാസ ഓഫീസർ, GST കമ്മീഷണർ എന്നിവർക്ക് നിവേദനം നൽകി. 

ഇതുമായി ബന്ധപ്പെട്ട 
യോഗത്തിൽ യൂത്ത് വിങ് ജില്ലാ പ്രസിഡന്റ്‌ താജുദ്ധീൻ ഉറുമാഞ്ചേരിയുടെ അധ്യക്ഷതയിൽ ഏകോപന സമിതി ജില്ലാ സെക്രട്ടറി നാസർ ടെക്‌നോ ഉദ്ഘാടനം ചെയ്തു. ആരിഫ് കരുവാരകുണ്ട് സ്വാഗതം പറഞ്ഞു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ജില്ലാ ഭാരവാഹികളായ ഷമീർ,  മുഹ്സിൻ, അലി, ഷംസീർ, വിഷ്ണു, സുനീഷ്, മുനീർ, സലീം, അനീസ്, അഷറഫ്, സുമേഷ്, ബാസിത് എന്നിവർ സംബന്ധിച്ചു
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}