ആരോഗ്യ കൈ പുസ്തകം പ്രകാശനം ചെയ്തു

എ ആർ നഗർ: സമഗ്ര ആരോഗ്യ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി എ ആർ നഗർ ഗ്രാമപഞ്ചായത്തും  കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച  "സൗഖ്യം 2025" എന്ന പരിപാടി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ്  കമ്മറ്റി ചെയർപേഴ്സൺ ജിഷ ടീച്ചറുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പസിഡൻ്റ് റഷീദ് കൊണ്ടാണത്ത് ഉദ്ഘാടന കർമ്മം നിർവഹിച്ചു. 

പരിപാടിയിൽ ആരോഗ്യ കൈപ്പുസ്തകം "സ്വസ്ത " പ്രകാശനം പ്രസിഡന്റ് റഷീദ് കൊണ്ടാണത്ത്  വൈസ് പ്രസിഡന്റ് ഷൈലജ പുനത്തിൽനു നൽകി കൊണ്ടും, ആരോഗ്യ പതിക ഡെപ്യൂട്ടി ഡി.എം ഒ ഡോ:ഷുബിൻ ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റിയ്ക്ക് നൽകി കൊണ്ടും പ്രകാശനം ചെയ്തു. 

മായാ മുദ്രകൾ 2024 പ്രകാശനം ഡോ : നസീല  വൈസ്പ്രസിഡൻ്റിന് നൽകയും 2023 ലെ മായ മുദ്രകൾ പ്രകാശനം ജില്ലാ പഞ്ചായത്ത് മെമ്പർ സമീറ പുളിക്കൽ മെഡിക്കൽ ഓഫീസർ ഡോ:  മുഹമ്മദ് കുട്ടി സി.ടി.യ്ക്ക് നൽകുകയും, 2022 ലെ മായാമുദ്രകൾ ബ്ലോക്ക് മെമ്പർ പി.കെ റഷീദ് ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ.ടിക്ക് നൽകുകയും,  "മഴക്കും മുൻപെ " എന്ന ലീഫ് ലെറ്റ് മുൻ പ്രസിഡൻ്റ് ശ്രീ ലിയാഖത്തലി കാവുങ്ങൾ പി എച്ച് എൻ ജമീല നൽകി കൊണ്ടും പ്രകാശനം നിർവ്വഹിച്ചു. 

ഡെപ്യൂട്ടി ഡി.എം.ഒ ഡോ: ഷുബിൽ മുഖ്യ പ്രഭാഷണം നടത്തി. ആശാപ്രവർത്തകർക്കുള്ള ഉപഹാരം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിന് കമ്മറ്റി ചെയർപേഴ്സൺ ജിഷ ടീച്ചർ നൽകി. മാസ് മീഡിയ ഓഫീസർ മാരായ സാദിഖലി , ഫസൽ, ഡോ: റഹീന ,T A മാരായ സുരേഷ് കുമാർ ദിനേശ് ഷാഹുൽ ഹമീദ്, HS ഹരിദാസ്, LHS തങ്ക ,എന്നിവർ പരിപാടിയ്ക്ക് ആശംസകൾ അറിയിച്ചു. ചടങ്ങിന് ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ ടി സ്വാഗതവും, ഡോ: ഹരിത നന്ദിയും പറഞ്ഞു. 

ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, സ്കൂൾ, അംഗൻവാടി വിദ്യാർത്ഥികൾ , വ്യാപാരി വ്യവസായികൾ എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സ്കിറ്റുകൾ, കളരിപ്പയറ്റ് മലബാർ സെൻട്രൽ സ്കൂളിലെ കുട്ടികളുടെ ബാൻ്റ് മേളം,  ലഹരികെ തിരെയുള്ള കൈയൊപ്പ് ശേഖരണവും , പോസ്റ്റർ പ്രദർശനവും എന്നിവ പരിപാടിക്ക് പകിട്ടേകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}