എആർ നഗറിൽ സമഗ്ര ആരോഗ്യ പദ്ധതി തുടങ്ങി

എ.ആർ.നഗർ : എആർ നഗർ ഗ്രാമപ്പഞ്ചായത്തിൽ കുന്നുംപുറം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിൽസമഗ്ര ആരോഗ്യപദ്ധതി ‘സൗഖ്യം’ തുടങ്ങി. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കൊണ്ടാണത്ത് അബ്ദുൾറഷീദ് ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ സി. ജിഷ അധ്യക്ഷതവഹിച്ചു.

പരിപാടിയുടെ ഭാഗമായി ആരോഗ്യ കൈപുസ്തകം, മായാമുദ്രകൾ, ആരോഗ്യ പത്രിക, ലീഫ് ലെറ്റ് തുടങ്ങിയവ പ്രകാശനം ചെയ്തു.

ജില്ലാപഞ്ചായത്തംഗം പുളിക്കൽ സെമീറ, പുനത്തിൽ ശൈലജ, കാവുങ്ങൽ ലിയാഖത്തലി, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. സി. ഷുബിൻ, ഡോ. സി.ടി. മൊയ്തീൻ കുട്ടി, ഡോ. റഹീന, പി.കെ. ഫിർദൗസ്, ഡോ. വി.കെ. സുരേഷ്‌കുമാർ, എച്ച്.ഐ.ടി. മുഹമ്മദ് ഫൈസൽ തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}