തിരൂരങ്ങാടി: ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഉബുണ്ടു ഇൻസ്റ്റലേഷൻ ഫെസ്റ്റ് സംഘടിപ്പിച്ചു. എസ് എം സി ചെയർമാൻ അബ്ദുറഹീം പൂക്കത്ത് ഉദ്ഘാടനം നിർവഹിച്ചു.
പാഠ്യപദ്ധതി പരിഷ്കരണത്തിൻ്റെ ഭാഗമായി, സ്കൂളിലെ ലാപ്ടോപുകളിൽ
പരിഷ്കരിച്ച ഉബുണ്ടു. 22.04 എന്ന ഓപ്പറേറ്റിംഗ് സിസ്റ്റം ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ഇൻസ്റ്റാൾ ചെയ്തു.
എസ്.ആർ ജി കൺവീനർ അബ്ദുന്നാസർ ചെമ്പയിൽ, ഐടി കോഡിനേറ്റർ സമീറലി പിലാത്തോട്ടത്തിൽ,
കൈറ്റ് മിസ്ട്രസ്സുമാരായ
പി. കെ. സാജിന, എം. ഷൈനി എന്നിവർ നേതൃത്വം നൽകി.