വേങ്ങര: നെഹ്‌റു യുവ കേന്ദ്ര മലപ്പുറവും ഇരിങ്ങല്ലൂർ ഫെയ്മസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് അമ്പലമാട് വായന ശാലയും സംയുക്തമായി അംബേദ്കർ ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി ഭരണ ഘടന ആമുഖ വായന, മിനി മാരത്തൺ ബോധവൽക്കരണം എന്നിവ സംഘടിപ്പിച്ചു.
താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ പി സോമനാഥൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എൻ വൈ വി മാരായ മുഹമ്മദ് അസ്‌ലം, രഞ്ജിത്, എ വി അബൂബക്കർ സിദ്ധീഖ്, എം അലവിക്കുട്ടി, എം മുഹമ്മദ്, ഇ കെ റഷീദ്, കെ ബൈജു എന്നിവർ പ്രസംഗിച്ചു.