വേങ്ങര: രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ തകർത്ത് വംശീയ വാഴ്ച നടത്തുന്ന ദുശ്ശക്തികളെ ഭരണ ഘടന വിഭാവന ചെയ്യുന്ന സാഹോദര്യമെന്ന ആശയം കൊണ്ട് പൊതു സമൂഹം പ്രതിരോധിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരീപ്പുഴ പ്രസ്താവിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. വെൽഫെയർ പാർട്ടി സംഘടിപ്പിച്ച അംബേദ്കർ ദിന സംഗമം വേങ്ങരയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ല ജനറൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ, സ്റ്റേറ്റ് കോ കോർഡിനേറ്റർ പി എച്ച് ലത്തീഫ് വയനാട്, ദാമോദരൻ പനക്കൽ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ എം എ ഹമീദ് സ്വാഗതവും മണ്ഡലം പ്രസിഡന്റ് പി. പി. കുഞ്ഞാലി മാസ്റ്റർ നന്ദിയും പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ. വി. സഫീർഷ അധ്യക്ഷത വഹിച്ചു. നജീബ് പറപ്പൂർ, നൗഷാദ് അരീക്കൻ, അഷ്‌റഫ് ഊരകം, കുട്ടി മോൻ ചാലിൽ, കെ. വി. ഹമീദ് എന്നിവർ നേതൃത്വം നൽകി.