വേങ്ങര: വേങ്ങര വ്യാപാരഭവനിൽ സ. കെ എസ് കുഞ്ഞുട്ടി നഗറിൽ നടന്ന പ്രതിനിധിസമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. സ. ഹംസ ഉദ്ഘാടനം ചെയ്തു. സ. സലാഹുദ്ദീൻ കൊട്ടെക്കാട്ട് അധ്യക്ഷത വഹിച്ചു. സ. നഹിം കെ ചേറൂർ, ബാബു പാറയിൽ, കെ പുഷ്പാംഗതൻ, പത്മിനി, എന്നിവർ പ്രസംഗിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. സി ഫെസൽ സ്വാഗതവും ആസിഫ് പാക്കട നന്ദിയും പറഞ്ഞു.
കെ. പുഷ്പാംഗതൻ റിപ്പോർട്ടും രക്തസാക്ഷി പ്രമേയം ശിവദാസൻ കെ, അനുശോചന പ്രമേയം കെ സുബ്രഹ്മണ്യൻ എന്നിവർ അവതരിപ്പിച്ചു.
പുതിയ ലോക്കൽ സെക്രട്ടറിയായി സലാഹുദ്ദീൻ കൊട്ടെക്കാട്ട്, അസി. സെക്രട്ടറി ആസിഫ് പാക്കട എന്നിവരെ തെരഞ്ഞെടുത്തു.
പാക്കടപ്പുറായയിൽ സഖാവ് ശ്രീകണ്oൻ നായർ നഗറിൽ നടന്ന പൊതുസമ്മേളനം ജില്ലാ കമ്മറ്റി അംഗം അഡ്വ. സ. മുഹമ്മദ് സലിം ഉദ്ഘാടനം ചെയ്തു. കെ. നഹിം, സലാഹുദ്ദീൻ കൊട്ടെക്കാട്ട്, എ. ഹരിദാസൻ, ബാബു പാറയിൽ, പി. പുഷ്പാംഗതൻ, കെ. സുബ്രമണ്യൻ, ആസിഫ് പാക്കട എന്നിവർ പ്രസംഗിച്ചു.