വേങ്ങര: ഭരണഘടനാ ലംഘനം നടത്തി നടപ്പിലാക്കിയ വഖഫ് ഭേദഗതി നിയമം പിൻവലിച്ച് കേന്ദ്ര സർക്കാർ രാജ്യത്തോട് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കച്ചേരിപ്പടി മേഖലാ സംയുക്ത മഹല്ല് കമ്മറ്റി നടത്തിയ പ്രതിഷേധ റാലിയിൽ നൂറുകണക്കിന് ബഹുജനങ്ങൾ പങ്കാളികളായി. ചേറ്റിപ്പുറം ജൽസ നഗറിൽ നിന്ന് ആരംഭിച്ച റാലി മാട്ടിൽ ബസാറിൽ പൊതുസമ്മേളനത്തോടെ സമാപിച്ചു.
റാലിക്ക് മത പണ്ഡിതൻമാരും മഹല്ല് ഭാരവാഹികളും പൊതു പ്രവർത്തകരുംനേതൃത്വം നൽകി. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. സമാപന സംഗമം മണിനീലഞ്ചേരി ഉദ്ഘാടനം ചെയ്തു.
രാധാകൃഷ്ണൻ മാസ്റ്റർ എൻ.ടി. അബ്ദു നാസർ എന്ന കുഞ്ഞുട്ടി, കെ.സി. മുരളി,
ഫസ്ലു റഹ്മാൻ ഫൈസി, സി.പി.അബ്ദുൾ ഖാദർ, ബഷീർ പുല്ലമ്പലവൻ തുടങ്ങിയവർ സംസാരിച്ചു. കുഞ്ഞിമോൻ തങ്ങൾ അധ്യക്ഷത വഹിച്ചു. സി.പി. മുഹമ്മത് ഹാജി സ്വാഗതവും എൻ.ടി. മുഹമ്മത് ഷരീഫ് നന്ദിയും പറഞ്ഞു.
റിപ്പോർട്ട്
മുഹമ്മത് കുഞ്ഞി
പറങ്ങോടത്ത്